
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് അദ്ധ്യാപക, സർവീസ് സംഘടനാ സമരസമിതി കരിദിനമാചരിച്ചു. വിവിധയിടങ്ങളിൽ അദ്ധ്യാപക,സർവീസ് സംഘടനാ സമരസമിതി നേതാക്കളായ ജയശ്ചന്ദ്രൻ കല്ലിംഗൽ,എൻ.ശ്രീകുമാർ,കെ.ഷാനവാസ് ഖാൻ,ഒ.കെ.ജയകൃഷ്ണൻ, ഡോ.കെ.എസ്.സജികുമാർ,ഡോ.വി.എം.ഹാരിസ്,കെ.പി.ഗോപകുമാർ,എസ്.സജീവ്,കെ.മുകുന്ദൻ, നരേഷ്‌കുമാർ കുന്നിയൂർ,കെ.എ.ശിവൻ, എസ്.സുധികുമാർ,അഭിലാഷ് കുമാർ,കെ.വിനോദ്, ദീപുകുമാർ.കെ.എസ്.എന്നിവർ ഉദ്ഘാടനം ചെയ്തു.കരിദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വികാസ്ഭവനിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ.പി.ഗോപകുമാർ നിർവഹിച്ചു.