
തിരുവനന്തപുരം: ലോകമാകെ വിഡ്‌ഢിദിനം കൊണ്ടാടുന്ന ഇന്ന് ട്രോളുമായി ശശി തരൂർ എം.പി. 'ഏപ്രിൽ ഫൂൾ എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല. അത് പാശ്ചാത്യ സംസ്‌കാരമാണ്. ഇന്ത്യയിൽ നമുക്ക് പകരം അച്ഛേ ദിൻ ഉണ്ട്.' സമൂഹമാദ്ധ്യമങ്ങളിലൂടെ തരൂർ കുറിച്ചു.
രാജ്യത്തെ എണ്ണവില വർദ്ധനയ്‌ക്കെതിരെയും വിലക്കയറ്റത്തിനെതിരെയും കോൺഗ്രസ് എം.പിമാരുടെ പ്രതിഷേധത്തിൽ ശശി തരൂർ കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. രാജ്യത്ത് ടോൾ പ്ളാസകളിൽ നികുതി വർദ്ധനയ്‌ക്കെതിരെയും അദ്ദേഹം പ്രതികരിച്ചിരുന്നു. അതേസമയം ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലെ ദ്വിദിന പണിമുടക്കിനും ആക്രമണങ്ങൾക്കുമെതിരായും തരൂർ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു.