si

കൊല്ലം: ഓപറേഷൻ പി ഹണ്ടിലൂടെ കണ്ടെടുത്ത തൊണ്ടിമുതൽ കോടതിയിലെത്തിക്കും മുൻപ് നശിപ്പിച്ച സംഭവത്തിൽ എസ്.ഐ പിടിയിൽ. കൊല്ലം പരവൂർ സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷൂജയെയാണ് ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്.

തൊണ്ടിമുതലായ മൊബൈൽ ഫോൺ കേസ് കോടതിയിലെത്തും മുൻപ് ഷൂജ എടുത്തുമാറ്റി നശിപ്പിച്ചിരുന്നു. ഷൂജയുടെ ബന്ധു ഉൾപ്പടെ പ്രതിയായ കേസിലെ തെളിവാണ് ഇയാൾ നശിപ്പിച്ചത്. അന്വേഷണത്തിൽ ബന്ധുവിനെ സഹായിക്കാൻ എസ്.ഐ തെളിവ് നശിപ്പിച്ചതായി കണ്ടെത്തിയ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്യുകയായിരുന്നു.