
ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തികവർഷം (2021-22) മാരുതി സുസുക്കി രേഖപ്പെടുത്തിയത് എക്കാലത്തെയും ഉയർന്ന കയറ്റുമതി നേട്ടം. 2.38 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞവർഷം മാരുതി വിദേശ വിപണികളിലെത്തിച്ചത്. മാർച്ചിൽ മാത്രം 26,496 വാഹനങ്ങൾ കയറ്റുമതി ചെയ്‌തു.
1986ലാണ് മാരുതി സുസുക്കി കയറ്റുമതി ആരംഭിച്ചത്. ഇതുവരെ കയറ്റുമതി ചെയ്‌തത് 22.5 ലക്ഷം വാഹനങ്ങൾ. 100 രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്. ബലേനോ, ഡിസയർ, സ്വിഫ്‌റ്റ്, എസ്-പ്രസോ, ബ്രെസ എന്നിവയാണ് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന മോഡലുകൾ. ലാറ്റിൻ അമേരിക്ക, ആസിയാൻ രാജ്യങ്ങൾ, ആഫ്രിക്ക, ഗൾഫ് എന്നിവയാണ് മുഖ്യവിപണികൾ.