തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര പുന്നയ്‌ക്കാമുകളിൽ ഉള്ള ഒരു വീട്ടിൽ മൂന്ന് നാല് ദിവസമായി ഇടക്കിടക്ക് രണ്ട് മൂർഖൻ പാമ്പുകളെ കാണുന്നു എന്ന് പറഞ്ഞ് വാവയെ വിളിച്ചിരുന്നു. ഇന്ന് രാവിലെ അതിൽ ഒരു മൂർഖൻ പാമ്പ് മാളത്തിനകത്തേക്ക് കയറുന്നത് വീട്ടുകാർ കണ്ടു. അപ്പോൾ തന്നെ വാവയെ വിളിച്ചു.

snake-

സ്ഥലത്തെത്തിയ വാവ മാളത്തിലെ മണ്ണ് വെട്ടിമാറ്റി തുടങ്ങി വീട്ടുകാർ കണ്ട മൂർഖനെ വാവയും കണ്ടു. പക്ഷെ പാമ്പ് മാളത്തിനകത്തേക്ക് ഉൾവലിഞ്ഞു. വീണ്ടും വാവ മണ്ണ് വെട്ടിമാറ്റിക്കൊണ്ടിരുന്നു. പെട്ടെന്ന് മൂർഖൻ പാമ്പ് മാളത്തിന് പുറത്തേക്ക് അപ്പോഴാണ് വാവാ ആ കാഴ്ച കണ്ടത്. മാളത്തിനകത്ത് 32 മുട്ടകൾ. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...