k-surendran

കോഴിക്കോട്: ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരിൽ ഏറ്റവും മികച്ചത് തമിഴ്നാട് മുഖ്യമന്ത്രിയാണെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയിലൂടെ ദേശീയ നേതൃത്വം പിണറായി വിജയനെ തള്ളിപ്പറഞ്ഞിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിക്കെതിരെ ബദൽ ഉണ്ടാക്കുമെന്ന സി.പി.എം അവകാശവാദം മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയാണ്. കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുകയാണ് കണ്ണൂർ പാർട്ടി കോൺഗ്രസിന്റെ ലക്ഷ്യമെന്നാണ് യെച്ചൂരി പരോക്ഷമായി പറയുന്നത്.

മദ്യ മുതലാളിമാരിൽ നിന്ന് പണം പിരിക്കാനാണ് സർക്കാർ പുതിയ മദ്യനയം ഉണ്ടാക്കിയിരിക്കുന്നത്. സ്കൂളുകൾ തുറക്കുമെന്നും ബാറുകൾ പൂട്ടുമെന്നും പറഞ്ഞ് അധികാരത്തിൽ വന്ന ഇടതുസർക്കാർ കേരളത്തിൽ മദ്യശാലകൾ വ്യാപകമാക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.