kk

എന്തു തരം ഭക്ഷണമാണ് ഇഷ്ടം എന്നു ചോദിച്ചാൽ പലരും പറയുന്ന വാചകമാണ് തിരിച്ചുകടിക്കാത്ത എന്തും കഴിക്കും എന്നത്. ഈ വാചകം ശരിവയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ എത്തിയപ്പോൾ ഓർഡർ ചെയ്ത വിഭവത്തിന്റെ വീഡിയോ ആണിത്. തീൻമേശയിൽ എത്തിയ പ്ലേറ്റില്‍ നാരങ്ങ, നൂഡില്‍സ്, പിന്നെ കുറച്ച് പച്ചക്കറികളും മീനുമുണ്ട്. ഇതില്‍ ഓര്‍ഡര്‍ ചെയ്തയാള്‍ ആദ്യം കഴിച്ചത് മീനാണ്. ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന ചോപ്പ്സ്റ്റിക്ക് എടുത്താണ് ഇയാള്‍ മീന്‍ കഴിക്കാന്‍ തുടങ്ങിയത്. അപ്പോഴാണ് മീന്‍ ജീവനോടെ വാ തുറക്കുന്ന കാഴ്ച ഇയാള്‍ കാണുന്നത്. തുടര്‍ന്ന് മീനിന്‍റെ വായില്‍ നിന്നും പിടി വിടാന്‍ ഇയാള്‍ നോക്കിയെങ്കിലും പിടി വിടാതെ തുടരുകയാണ് മീന്‍. ചൈനയിലാണ് സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇതിന്‍റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്

View this post on Instagram

A post shared by TAKAHIRO (@takahiro4601)