fifa-worldcup-

ഖത്തർ ലോകകപ്പ് : ലയണൽ മെസിയും റോബർട്ട് ലെവൻഡോവ്‌സ്കിയും ഗ്രൂപ്പ് ഘട്ടത്തിൽ നേർക്കുനേർ

ദോഹ: ഖ​ത്ത​ർ​ ​ലോ​ക​ക​പ്പി​ന്റെ​ ​ആ​ദ്യ​റൗ​ണ്ട് ​ഗ്രൂ​പ്പു​ക​ളി​ൽ​ ​ഏ​തൊ​ക്കെ​ ​ടീ​മു​ക​ളാ​ണ് പരസ്പരം ഏറ്റുമുട്ടുക എന്ന കാര്യത്തിൽ തീരുമാനമായി.

​ഇ​ന്ന​ലെ​ ​രാത്രി ദോ​ഹ​ ​എ​ക്‌​സി​ബി​ഷ​ൻ​ ​ആ​ൻ​ഡ് ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ നടന്ന​ ​നറുക്കെടുപ്പിൽ 32 ടീമുകളെ 4 ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളിലാക്കി തിരിച്ചു.

സ്പെയിനും ജർമ്മനിയും ജപ്പാനും മുഖാമുഖം വരുന്ന ഇയാണ് ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പ് എന്നാണ് പ്രാഥനമിക വിലയിരുത്തൽ. കോസ്റ്റാറിക്ക ന്യൂസിലൻഡ് പ്ലേ ഓഫ് മത്സരവിജയകളും ഈ ഗ്രൂപ്പിലുണ്ടാകും. സൂപ്പർ താരങ്ങളായ അർജന്റീനൻ ഇതിഹാസം ലയണൽ മെസിയും പോളണ്ട് നായകൻ റോബർട്ട് ലെവൻഡോവ്‌സ്കിയും ആദ്യ റൗണ്ടിൽ മുഖാമുഖം വരുമെന്ന കാര്യവും ഉറപ്പായി. അർജന്റീനയും പോളണ്ടും നേർക്കുനേർവരുന്ന ഗ്രൂപ്പ് സിയിൽ മെക്സിക്കോയും സൗദി അറേബിയയും കൂടി അണി നിരക്കുന്നോടെ ഈ ഗ്രൂപ്പിലും പോരാട്ടം കടുക്കും. ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗൽ ഗ്രൂപ്പ് എച്ചിലാണ്. ലൂയി സുവാരേസിന്റെ ഉറുഗ്വെയും സൺഹ്യൂഗ് മിന്നിന്റെ ദക്ഷിണ കൊറിയയും ആഫ്രിക്കൻ വമ്പൻമാരായ ഘാനയും ഉൾപ്പെട്ട ഈ ഗ്രൂപ്പിലും വീശിയേറിയ പോരാട്ടം കാണാമെന്നാണ് പ്രതീക്ഷ. ഏറ്റവും കൂടുതൽ തവണ ലോകചാമ്പ്യൻമാരായ ബ്രസീലിനൊപ്പം ജിയിൽ സെർബിയ,​സ്വിറ്റ്‌സർലൻഡ്,​ കാമറൂൺ എന്നീ ടീമുകളാണ് ഉള്ളത്. ആതിഥേയരായ ഖത്തർ അണിനിരക്കുന്ന ഗ്രൂപ്പ് എയിൽ അവർക്കൊപ്പം ഇക്വഡോറും സെനഗലും നെതർലൻഡ്സുമുണ്ട്.

32 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിന് 37 ടീമുകളാണ് നറുക്കെടുപ്പിനുണ്ടായിരുന്നത്. ലോകകപ്പിന്റെ ചരിത്രത്തിൽ ഇതാദ്യ സംഭവം. റഷ്യയുടെ യുക്രെയിൻ ആക്രമണവും കൊവിഡ് വ്യാപനവുമാണ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ വൈകാൻ കാരണം. 29 ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. ശേഷിക്കുന്ന മൂന്ന് സ്ഥാനത്തിനായി മത്സരിക്കുന്നത് 8പേർ.

ഗ്രൂപ്പ് ഇങ്ങനെ

ഗ്രൂപ്പ് എ- ഖത്തർ,​ഇക്വഡോർ,​ സെനഗൽ,​നെതർലൻഡ്സ്

ഗ്രൂപ്പ് ബി -ഇംഗ്ലണ്ട്,​ ഇറാൻ,​യു.എസ്.എ,​ യുക്രെയിൻ-വേൽസ് പ്ലേഓഫ് വിജയി

ഗ്രൂപ്പ് സി- അർജന്റീന,​ സൗദി അറേബ്യ,​ മെക്സിക്കോ,​ പോളണ്ട്

ഗ്രൂപ്പ് ഡി- ഫ്രാൻസ്,​ഡെൻമാർക്ക്,​ ടുണീഷ്യ,​ യു.എ.ഇ-ആസ്ട്രേലിയ-പെറു എന്നീ രാജ്യങ്ങളിലൊന്ന്

ഗ്രൂപ്പ് ഇ-സ്പെയിൻ,​ ജർമ്മനി,​ ജപ്പാൻ,​ കോസ്റ്റാറിക്ക- ന്യൂസിലൻഡ് പ്ലേ ഓഫ് വിജയി

ഗ്രൂപ്പ് എഫ് - ബൽജിയം,​ കാനഡ,​ മൊറോക്കോ,​ ക്രൊയേഷ്യ

ഗ്രൂപ്പ് ജി -ബ്രസീൽ,​ സെർബിയ,​ സ്വിറ്റ്‌സർലൻഡ്,​ കാമറൂൺ

ഗ്രൂപ്പ് എച്ച്- പോർച്ചുഗൽ,​ ഘാന,​ഉറുഗ്വെ,​ ദക്ഷിണ കൊറിയ

ഹ​യ്യാ​ ​ഹ​യ്യാ​ ​
ഔ​ദ്യോ​ഗി​ക​ ​
ഗാ​നം

ഖ​ത്ത​ർ​ ​വേ​ദി​യാ​കു​ന്ന​ 2022​ലെ​ ​ഫി​ഫ​ ​ലോ​ക​ക​പ്പി​ലെ​ ​ഔ​ദ്യോ​ഗി​ക​ ​ഗാ​നം​ ​പു​റ​ത്തി​റ​ക്കി.​ ​മി​ക​വോ​ടെ​ ​ഒ​രു​മി​ച്ച് ​എ​ന്ന​ ​അ​ർ​ത്ഥം​ ​വ​രു​ന്ന​ ​ഹ​യ്യാ​ ​ഹ​യ്യാ​ ​എ​ന്നാ​ണ് ​ഔ​ദ്യോ​ഗി​ക​ ​ഗാ​ന​ത്തി​ന്റെ​ ​പേ​ര്.​ ​
അ​മേ​രി​ക്ക​ൻ‍​ ​ഗാ​യ​ക​ൻ​ ​ട്രി​നി​ഡാ​ഡ് ​കാ​ർഡോ​ണ​യും​ ​ആ​ഫ്രോ​ ​ബീ​റ്റ്‌​സ്‌​ ​ഐ​ക്ക​ണാ​യ​ ​ഡേ​വി​ഡോ​യും​ ​ഖ​ത്തർ ​ഗാ​യി​ക​ ​ഐ​ഷ​യും​ ​ചേ​ർ​ന്നാ​ണ് ​ഹ​യ്യാ​ ​ഹ​യ്യാ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​അ​മേ​രി​ക്ക​യു​ടെ​യും​ ​ആ​ഫ്രി​ക്ക​യു​ടെ​യും​ ​മി​ഡിൽ ​ഈ​സ്റ്റി​ന്റെ​യും​ ​ഗാ​ന​സൗ​ന്ദ​ര്യം​ ​പാ​ട്ടി​ലു​ണ്ട്.