
മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 6 വിക്കറ്റിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ കീഴടക്കി.
ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവൻ പഞ്ചാബ് 18.2 ഓവറിൽ 137 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ കൊൽക്കത്ത ആന്ദ്രേ റസ്സലിന്റെ വെടിക്കെട്ടിന്റെ പിൻബലത്തിൽ ജയിച്ചുകയറുകയായിരുന്നു. ഒരു ഘട്ടത്തിൽ 51/4 എന്ന നിലയിൽ പ്രതിസന്ധിയിലായ കൊൽക്കത്തയെ 31 പന്തിൽ 8 സിക്സും 2 ഫോറും ഉൾപ്പെടെ 71 റൺസ് അടിച്ചുകൂട്ടിയ റസ്സൽ വിജയതീരത്തെത്തിക്കുകയായിരുന്നു. സാം ബില്ലിംഗ്സ് (24) റസ്സലിനൊപ്പം പുറത്താകാതെ നിന്നു. നേരത്തേ 4 ഓവറിൽ 23 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്തകൊൽക്കത്തയുടെ ഉമേഷ് യാദവാണ് പഞ്ചാബിനെ തകർത്തത്.