dileep

കൊച്ചി: നടിക്കെതിരെയുള്ള ആക്രമണം ക്വട്ടേഷൻ തന്നെയെന്ന് ആവർത്തിച്ച് മുൻ ഐജി എ വി ജോർജ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തെളിവുകൾ ഇതൊരു ക്വട്ടേഷനായിരുന്നുവെന്ന് അടിവരയിടുന്നു. ദിലീപിനെതിരെ തെളിവുണ്ടെന്നും, അറസ്റ്റ് ശരിയായിരുന്നുവെന്ന് തെളിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


'ഒരു സ്റ്റാർ ആണെന്ന പരിഗണനയൊന്നും ദിലീപിന് കൊടുത്തിട്ടില്ല. സാധാരണക്കാരനായ ഒരാൾ ഇതേപോലൊരു കേസിൽ പെട്ടാൽ അവരോട് പെരുമാറുന്ന രീതിയിൽ തന്നെയാണ് ദിലീപിനോടും പെരുമാറിയത്. അല്ലാതെ പ്രത്യേകിച്ച് ഒരു പരിഗണന നൽകിയിട്ടില്ല.

നടനെന്നോ നടിയെന്നോ ഉള്ള പരിഗണന അല്ല കൊടുത്തത്. ഒരു പുരുഷനും സ്ത്രീയും, ആ സ്ത്രീയ്ക്ക് അനുഭവിക്കേണ്ടിവന്ന വേദന... ആ ഒരു പരിഗണന മാത്രമേ കൊടുത്തിട്ടുള്ളൂ. എടുത്തുപറയേണ്ട കാര്യം ഒരു സമ്മർദ്ദവും സർക്കാരിന്റെ ഭാഗത്തുനിന്നോ, വേറെയൊരു ഭാഗത്തുനിന്നോ ഞങ്ങൾക്കുണ്ടായിട്ടില്ല.'- അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.