rajunarayanaswamy

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് നിരീക്ഷണത്തിലും രാജുനാരായണ സ്വാമിക്ക് ഒന്നാം സ്ഥാനം. പഠനകാലം മുതൽ കൈവെച്ച എല്ലാ മേഖലയിലും ഒന്നാം സ്ഥാനം നേടിയ കേരളകേഡർ ഐ.എ.എസ്.ഒാഫീസറാണ് രാജുനാരായണസ്വാമി. മഹാരാഷ്ട്രയിലെ കോലാപൂർ ഉപതിരഞ്ഞെടുപ്പിൽ നിരീക്ഷകനായി നിയോഗിക്കപ്പെട്ട രാജുനാരായണസ്വാമി ഇൗ ദൗത്യം ഏറ്റെടുക്കുന്നത് 34-ാമത്തെ തവണയാണ്. ഇതോടെ ഏറ്റവും കൂടുതൽ തവണ നിരീക്ഷകനായ റെക്കോഡ് അദ്ദേഹത്തിന് സ്വന്തമായി. 2018 ലെ സിംബാവേ തിരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനായിരുന്നു.നിലവിൽ പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ് 1991 ബാച്ചിലെ ഉദ്യോഗസ്ഥനാണ്.