imran-khan

ലാഹോർ: ഭരണത്തിൽ തുടരാനുള്ള അവസാന വട്ട ശ്രമം കണക്കെ രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് രംഗത്തെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കാത്തിരുന്നത് ട്രോൾ വർഷം. കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ നടത്തിയ പ്രസംഗത്തെ ട്രോളിക്കൊണ്ടുള്ള വീഡിയോ പ്രമുഖ മാദ്ധ്യമപ്രവർത്തകനായ ഹമീദ് മി‌ർ ആണ് പങ്ക് വച്ചത്.

45 മിനിറ്റ് ദെെർഘ്യമുള്ള പ്രസംഗത്തിൽ 213 പ്രാവശ്യം ഇമ്രാൻ ഖാൻ ഞാൻ, എനിക്ക്, എന്റെ എന്നീ വാക്കുകൾ ഉപയോഗിച്ചുവെന്നാണ് ഹമീദിന്റെ കണ്ടെത്തൽ. പ്രധാനമന്ത്രി ഈ വാക്കുകൾ പറയുന്നത് മാത്രം സംയോജിപ്പിച്ചാണ് വീ‌ഡിയോ തയ്യാറാക്കിയിരിക്കുന്നത്.

“ഞാൻ” 85 പ്രാവശ്യവും “എനിക്ക് ” 16 പ്രാവശ്യവും “എന്റെ” 11 പ്രാവശ്യവും ഉപയോഗിക്കുന്നത് വീ‌ഡിയോയിൽ കാണാം. സ്വന്തം പേര് 14 പ്രാവശ്യമാണ് ഇമ്രാൻ ഖാൻ ഉപയോഗിച്ചത്. പ്രസംഗത്തിലുടനീളം 213 പ്രാവശ്യം ഈ വാക്കുകൾ ആവ‌ർത്തിച്ചുവെന്ന് മാദ്ധ്യമപ്രവർത്തകൻ പറയുന്നു.

വീഡിയോ വെെറലായതിന് പിന്നാലെ ഇമ്രാൻ ഖാനെ പരിഹസിച്ച് ഒട്ടനവധിയാളുകൾ രംഗത്തെത്തി. ചിലർ അദ്ദേഹത്തെ നാർസിസ്റ്റ് എന്നും അഭിസംബോധന ചെയ്തിട്ടുണ്ട്. രസകരമായ ഈ സംഭവം കണ്ടെത്തിയ മാദ്ധ്യമ പ്രവർത്തകനെ പ്രശംസിച്ചും ആളുകൾ എത്തി.

میں ، مجھے ، میرا ۔۔۔۔۔ pic.twitter.com/RL81ZvNODh

— Hamid Mir (@HamidMirPAK) April 1, 2022