prithviraj-omar-lulu

നടൻ പൃഥ്വിരാജ് സുകുമാരനെക്കുറിച്ച് സംവിധായകൻ ഒമർ ലുലു എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൃഥ്വിരാജിനെ വെറുക്കാനുള്ള കാരണങ്ങളെക്കുറിച്ച് ഒരു സുഹൃത്ത് പണ്ട് പറഞ്ഞതിനെപ്പറ്റിയാണ് സംവിധായകന്റെ കുറിപ്പ്.

പൃഥ്വിരാജ് ഭയങ്കര അഹങ്കാരിയും തള്ളാണെന്നുമായിരുന്നു സുഹൃത്ത് പറഞ്ഞത്. എന്നാൽ രാജപ്പൻ പിന്നീട് രാജുവേട്ടനായതിനെക്കുറിച്ചാണ് ഒമർ ലുലു കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പൃഥ്വിരാജ് സുകുമാരനെതിരെ We Hate Rajappan എന്ന ഗ്രൂപ്പ് കൊണ്ട് നടന്ന എന്റെ കൂട്ടുക്കാരനോട് ചോദിച്ചു എന്താ ഇയാളെ ഇത്ര ദേഷ്യം എന്ന് ? പൃഥ്വിരാജ് ഭയങ്കര അഹങ്കാരിയും തള്ളാണെന്നും എന്നിട്ട് പറഞ്ഞ കാരണം ഇതാണ്

1) സൂപ്പർസ്റ്റാർസ് ആ കസേര ഒഴിഞ്ഞു കൊടുക്കണം,പ്രായത്തിന് അനുസരിച്ച് ഉള്ള റോൾ ചെയ്യണമെന്ന് ജൃശവേ്ശൃമഷ പറഞ്ഞു?
2) അല്ലൂഅർജ്ജുൻ വിജയ് ഇവരുടെ മസാല സിനിമകൾക്ക് എതിരെ പൃഥ്വിരാജ് പറഞ്ഞു.

3)പിന്നെ ആസ്‌ത്രേലിയയിൽ കൗണ്ടി ക്രിക്കറ്റ് ടീമിൽ കളിച്ചു എന്നും പറഞ്ഞു?

പൃഥ്വിരാജ് പ്രൊഡക്ഷൻ& ഡയറക്ഷനിലൂടെ ആദ്യത്തെ രണ്ട് കാര്യങ്ങളും കാലം തെളിയിച്ചു,രാജപ്പൻ രാജുവേട്ടനായി ക്രിക്കറ്റ് കളി കാണാൻ ഇപ്പോഴും ഭാഗ്യം കിട്ടിയിട്ട് ഇല്ലാ രാജുവേട്ടാ. നെക്സ്റ്റ് സീസണിൽ ഇറങ്ങി വിമർശകരുടെ നെഞ്ചത്തടിക്കുക സിക്സർ?
അതെ എല്ലാം രാജുവേട്ടൻ പറഞ്ഞ പോലെ തന്നെ അണ്ണന്റെ ഒരു ദീർഘവീക്ഷണം