sruthi

പാലക്കാട്: ശാസ്ത്രപരിജ്ഞാനവും ഗവേഷണഫലങ്ങളും സമൂഹനന്മയ്‌ക്ക് പ്രയോജനപ്പെടുത്തുന്നതിന് നേതൃത്വം നൽകുന്ന യുവ ഗവേഷകർക്ക് അമേരിക്കയിലെ കൻസാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നൽകുന്ന പുരസ്‌കാരം പാലക്കാട് കുമരനല്ലൂർ സ്വദേശി ഡോ. ശ്രുതി നാരായണന്. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ഗവേഷകയാണ്.

ഇതേ യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു ശ്രുതി 2011ൽ മാസ്റ്റർ ബിരുദവും 2015ൽ ഡോക്‌ടറേറ്റും നേടിയത്. ഇപ്പോൾ അമേരിക്കയിലെ ക്ളംസൺ യൂണിവേഴ്‌സിറ്റിയിൽ, ഡിപ്പാർട്ടുമെന്റ് ഒഫ് പ്ളാന്റ് ആൻഡ് എൻവയൺമെന്റൽ സയൻസസിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. സ്‌കൂൾ അദ്ധ്യാപകരായ പി.കെ. നാരായണൻ കുട്ടിയുടെയും എ.കെ. ശ്രീദേവിയുടെയും മകളാണ്. ക്ളംസൺ യൂണിവേഴ്‌സിറ്റിയിലെ എന്റമോളജിസ്റ്റ് പ്രദീഷ് ചന്ദ്രനാണ് ഭർത്താവ്. മകൾ: മിഴി സാവേരി.