
പാമ്പിനെ കുറിച്ചുള്ള നിരവധി വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ നാം ദിനംപ്രതി കാണാറുണ്ട്. അത്തരത്തിൽ ഒരു കൂറ്റൻ രാജവെമ്പാല വീടിന്റെ കുളിമുറിക്കുള്ളിൽ കയറിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
കുളിമുറിയ്‌ക്കുള്ളില്‍ കുടുങ്ങിയ പാമ്പ് ഭിത്തിയിലൂടെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. പാമ്പിന്റെ ദേഹത്ത് ടോയ്‌ലറ്റ് പേപ്പർ ചുറ്റിയിരിക്കുന്നതും കാണാം. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാവാം ടോയ്‌ലറ്റ് പേപ്പർ റോൾ പാമ്പിന്റെ ശരീരത്തിൽ കുടുങ്ങിയതെന്നാണ് നിഗമനം. പാമ്പ് പുറത്തേക്ക് ഇറങ്ങി വരാതിരിക്കാൻ ദൃശ്യം പകർത്തുന്നയാൾ ഉടൻ തന്നെ വാതിൽ അടയ്‌ക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. സംഭവം നടന്നത് എവിടെയാണെന്നത് വ്യക്തമല്ല. സ്നേക്ക് യൂണിറ്റി എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.