hockey

പോച്ചെഫ്‌സ്ട്രൂം: ജൂനിയർ വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യ തകർപ്പൻ ജയത്തോടെ തുടങ്ങി. ഇന്നലെ പൂൾ ഡിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വേൽസിനെ തരിപ്പണമാക്കി. ലാൽറിൻഡികി രണ്ട് ഗോളുമായി തിളങ്ങിയ മത്സരത്തിൽ ലാൽറെംസിയാമി, മുംതാസ്, ദീപിക എന്നിവർ ഓരോഗോൾ വീതം നേടി. മില്ലി ഹോമാണ് വേൽസിനായി ഒരു ഗോൾ മടക്കിയത്. കഴിഞ്ഞ ഡിസംബറിൽ നടത്തേണ്ട ടൂർണമെന്റാണ് കൊവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവച്ചത്.