
തിരുവനന്തപുരം: സഹകരണ പരീക്ഷാ ബോർഡ് നത്തിയ സഹകരണ ബാങ്കുകളിലേക്കുള്ള ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി. പരീക്ഷ നടക്കുന്ന സമയം തന്നെ ചോദ്യങ്ങൾ യൂട്യൂബിൽ അപ് ലോഡ് ചെയ്‌തെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
മാർച്ച് 27നD 93 കേന്ദ്രങ്ങളിൽ 2:30 മുതൽ 4:30 വരെയായിരുന്നു ജൂനിയർ ക്ലർക്ക് തസ്തികയിലേക്ക് പരീക്ഷ നടന്നത്. പക്ഷെ 3:30ന് മുമ്പുതന്നെ ചോദ്യപേപ്പർ അപ് ലോഡ് ചെയ്തതായി ഉദ്യോഗാർത്ഥികൾ പറയുന്നു. പ്രധാനപ്പെട്ട എല്ലാ ചോദ്യങ്ങളും യൂട്യൂബ് ചാനലിൽ വന്നെന്നാണ് ആരോപണം. കോഴിക്കോട് കേന്ദ്രീകരിച്ച്, പരീക്ഷാപരിശീലനം നടത്തുന്ന ഒരു യു ട്യൂബ് ചാനലാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് പിന്നിലെന്നാണ് ആരോപണം വന്നിരിക്കുന്നത്. പരീക്ഷയുടെ തലേദിവസം പണം വാങ്ങി ചോദ്യപേപ്പർ പുറത്തുവിട്ടെന്നും ആരോപണമുണ്ട്.
സംഭവത്തിൽ സഹകരണ സർവീസ് ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡി.ജി.പിക്കും പരാതി നൽകി.അറുപതിനായിരത്തിലേറെ ആളുകളാണ് പരീക്ഷയെഴുതിയത്. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിൽ പരീക്ഷ വീണ്ടും നടത്തണമെന്നാണ് ആവശ്യം. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ബോർഡ് അറിയിച്ചു