
കൊച്ചി: വ്യാജ ഫോറൻസിക് ലാബ് റിപ്പോർട്ടുകൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ . പല കേസുകളിലും അന്വേഷണ സംഘങ്ങൾ തന്നെ വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്. ഫോറൻസിക് ലാബുകളെ
സ്വതന്ത്രമാക്കിയാലേ ഇതിന് പരിഹാരമാകൂവെന്നും ശ്രീലേഖ പറഞ്ഞു. സംസ്ഥാനത്തെ ഫോറൻസിക് ലാബ് പ്രവർത്തിക്കുന്നത് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെയും കേന്ദ്ര ഫോറൻസിക് ലാബുകൾ പ്രവർത്തിക്കുന്നത് സി.ബി.ഐയുടെയും കീഴിലാണെന്ന് അവർ കുറ്റപ്പെടുത്തി.
ഫോറൻസിക് സയൻസ് റിപ്പോർട്ട് നിഷ്പക്ഷമായിരിക്കണം. എങ്കിൽ അതിനെ പ്രത്യേകം പൊലീസിന് പുറത്ത് നിർത്തണം. വളരെ നാളുകൾക്ക് മുൻപ് ഈ ആവശ്യം ഉന്നയിച്ച് താൻ റിപ്പോർട്ട് നൽകിയതാണ്. പല തരത്തിലുള്ള പഠനം നടത്തി പല തരത്തിലുള്ള റിപ്പോർട്ട് കൊടുത്തു. ആ ഫോറൻസിക് റിപ്പോർട്ടിൽ തിരിമറികൾ നടത്താൻ വളരെ എളുപ്പമാണെന്നും ശ്രീലേഖ ആവർത്തിച്ച് വ്യക്തമാക്കി.
പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നൽകി സ്വാധീനിക്കുന്നുണ്ട്.
ഇവർ കള്ളക്കേസുകൾ നിർമ്മിച്ചെടുക്കുന്നു. പ്രശസ്തരായ ചിലർ പ്രതികളാവുമ്പോൾ പൊലീസിന് എങ്ങിനെ കള്ളക്കേസുകൾ ഉണ്ടാകാൻ കഴിയുന്നുവെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇവർ കള്ളക്കേസുകൾ നിർമിച്ചെടുക്കുകയാണ്. പ്രശസ്തരായ പൊലീസിന് അങ്ങനെ കഴിയുമെന്നും ശ്രീലേഖ പറഞ്ഞു.
നേരത്തെ ജയിലിൽ കഴിയവേ നടൻ ദിലീപിന് ചില സൗകര്യങ്ങൾ ചെയ്‌തുകൊടുത്തുവെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ പ്രസ്‌താവനയെ വിമർശിച്ച് മുൻ ഐ.ജി എ.വി. ജോർജ് രംഗത്തെത്തിയിരുന്നു.