
തോൽപ്പെട്ടി: വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി ഒന്നാം പാലത്തിന് സമീപം പന്ത്രണ്ടോളം വയസ് പ്രായം വരുന്ന പെൺകടുവയെചത്തനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ സഞ്ചാരികളുമായി പോയ ഡ്രൈവർമാരാണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. പ്രായാധിക്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഒരു മാസമായി കടുവയെ വനപാലകർ നിരീക്ഷിച്ചു വരികയായിരുന്നു. വെൽഡ് ലൈഫ് ഡി. എഫ്.ഒ ജോസ് മാത്യു, തോൽപ്പെട്ടി അസി.വൈൽഡ് ലൈഫ് വാർഡൻ പി.സുനിൽകുമാർ, ഡെപ്യൂട്ടി റെയിഞ്ചർ പി.എം.അബുൾ ഗഫൂർ, ഫോറസ്റ്റ് വെറ്ററിനറി സർജൻമാരായ ഡോ.അജേഷ്, ഡോ.സജേഷ് എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു.