cresent

തിരുവനന്തപുരം: പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി ദൃശ്യമായതിനാൽ സംസ്ഥാനത്ത് നാളെ മുതൽ റംസാൻ വ്രതാരംഭം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ തമിഴ്‌നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് തെക്കൻ കേരളത്തിൽ റംസാൻ വ്രതാരംഭമാകുമെന്ന് പാളയം ഇമാം വി.പി ശുഹൈബ് മൗലവിയും കേരള ജംഇയ്യത്തുൽ ജനറൽ സെക്രട്ടറി തൊടിയൂർ കുഞ്ഞുമൗലവിയും അറിയിച്ചിരുന്നു.

മുജാഹിദ് വിഭാഗങ്ങൾ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വ്രതാരംഭം ഞായറാഴ്‌ചയാകുമെന്ന് ഇന്നലെത്തന്നെ അറിയിച്ചിരന്നു. സുന്നി വിഭാഗം തീരുമാനം അറിയിച്ചില്ല. സൗദിയിലും യുഎഇയിലും റംസാൻ വ്രതം ആരംഭിച്ചു. ഈജിപ്‌റ്റിലും ഇന്നലെ വ്രതാരംഭമായി.