
ബിഷൻ : കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച അന്താരാഷ്ട്ര അതിർത്തികൾ രണ്ട് വർഷത്തിന് ശേഷം പൂർണമായി തുറന്ന് സിംഗപ്പൂർ. വാക്സിൻ സ്വീകരിച്ച എല്ലാവർക്കും ഇനി സിംഗപ്പൂരിലെത്താം. നേരത്തെ ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ക്വാറന്റൈൻ കൂടാതെ സിംഗപ്പൂരിൽ പ്രവേശിക്കാമായിരുന്നു. എന്നാൽ, വെള്ളിയാഴ്ച പ്രബാല്യത്തിൽ വന്ന ഇളവ് പ്രകാരം വാക്സിനേറ്റഡ് ആയിട്ടുള്ള ആർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി രാജ്യത്തേക്ക് പ്രവേശിക്കാം.