
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഇന്നലെ നടന്ന മത്സരങ്ങളിൽ ജയിച്ചു കയറി. ലിവർപൂൾ വാറ്റ്ഫോർഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കീഴടക്കി. ജോട്ടയും ഫാബീഞ്ഞോയുമാണ് സ്കോറർമാർ. സിറ്റി ഇതേ സ്കോറിന് ബേൺലിയെയാണ് കീഴടക്കിയത്. ഡിബ്രൂയിനേയും ഗുണ്ടോഗനും ഗോളുകൾ നേടി. അതേസമയം ചെൽസിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രെന്റ്ഫോർഡ് അട്ടിമറിച്ചു. ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് ചെൽസി നാല് ഗോൾ വഴങ്ങി തോറ്റത്.