
മുംബയ്: വിവാദ പ്രസ്താവനകൾ നടത്തി മുമ്പും പുലിവാല് പിടിച്ചിട്ടുള്ള നടിയാണ് പൂനം പാണ്ഡേ. നിലവിൽ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന താരം ഷോയ്ക്കിടയിൽ നടത്തിയ ഒരു പ്രസ്താവനയാണ് പുതിയ വിവാദമായിരിക്കുന്നത്. ബിഗ് ബോസിന് സമാനമായ ലോക്കപ്പ് എന്ന റിയാലിറ്റി ഷോയിലാണ് താരം ഇപ്പോൾ പങ്കെടുക്കുന്നത്. ഒരു ജയിലിന് സമാനമായ അന്തരീക്ഷത്തിലാണ് ഈ റിയാലിറ്റി ഷോയുടെ ചിത്രീകരണം നടക്കുന്നത്. പ്രേക്ഷകരുടെ ഓൺലൈൻ വോട്ടുകൾ ലഭിക്കുന്നത് അനുസരിച്ചാണ് ഓരോ ഘട്ടത്തിലും മത്സരാർത്ഥികൾ മുന്നോട്ട് പോകുന്നത്.
നിലവിൽ പൂനം പാണ്ഡേയ്ക്ക വോട്ടുകൾ കുറവാണ്. റിയാലിറ്റി ഷോയ്ക്കിടെ തനിക്ക് വോട്ടുകൾ നൽകിയാൽ ആരാധകർക്ക് വേണ്ടി താൻ എന്തും ചെയ്യുമെന്ന് പൂനം പാണ്ഡേ പറഞ്ഞു. എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സഹമത്സരാർത്ഥികൾ ചോദിച്ചെങ്കിലും പൂനം ആദ്യം ഒന്നും പ്രതികരിച്ചില്ല. മറ്റുള്ളവർ നിരന്തരം ചോദിച്ചപ്പോൾ തനിക്ക് മതിയായ വോട്ടുകൾ ലഭിച്ചാൽ ആരാധകർക്ക് വേണ്ടി ഇട്ടിരിക്കുന്ന ടീ ഷർട്ട് ഊരിക്കളയുമെന്ന് പൂനം പറഞ്ഞു. പൂനത്തിന്റെ ഈ പ്രസ്താവനയാണ് ഏറെ ശ്രദ്ധയാകർഷിച്ചത്.
നേരത്തെയും ഇത്തരത്തിലുള്ള സമാന പ്രസ്താവനകൾ പൂനം പാണ്ഡേ നടത്തിയിട്ടുണ്ട്. അതിനാൽ തന്നെ പൂനത്തിന്റെ ആരാധകരെ ഇത് ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല.