
കിടപ്പറയിൽ എന്തൊക്കെ ചെയ്യുന്നതാണ് സ്ത്രീക്ക് ഇഷ്ടമാണെന്ന് പുരുഷൻമാർ ചിന്തിക്കാറുണ്ടോ എന്ന് സംശയമാണ്. എല്ലാം ഇഷ്ടമാണെന്നായിരിക്കും മറുപടിയെങ്കിലും ചില കാര്യങ്ങൾ സ്ത്രീകൾ ഒളിച്ചുവയ്ക്കും. . അതു അവൾ പറയാതെ തന്നെ നിങ്ങൾ ചെയ്യുന്നതാകും അവൾക്കു കൂടുതൽ ഇഷ്ടം.
ലൈംഗികബന്ധത്തിനിടെ ചില പുരുഷൻമാർ പങ്കാളിയെ ചുംബിക്കാറില്ല. എന്നാൽ സ്ത്രീകൾക്കു ഏറ്റവും താത്പര്യമുള്ള കാര്യമാണിത്. ഇതൊക്കെ ഇനി പറഞ്ഞിട്ടു വേണോ എന്നായിരിക്കും സ്ത്രീകൾ കരുതുക. അവർ കിടപ്പറയിൽ സ്വകാര്യമായി ആഗ്രഹിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.
ചില സ്ത്രീകൾക്കു അഗ്രസീവ് സെക്സ് ആണ് താൽപ്പര്യമെങ്കിലും ഒട്ടുമിക്ക സ്ത്രീകളും സെക്സിൽ വേഗത ഒരു ഘടകമായി കാണാറില്ല. പിന്നെയുള്ളത് ലാളനകളെ കുറിച്ചാണ്. പതിയെ പതിയെ തഴുകിയും തലോടിയും ലൈംഗികത അഗ്രസീവ് മോഡിലേക്കെത്തിക്കുകയാണ് ചെയ്യേണ്ടത്. തഴുകി ഉണർത്തി ലൈംഗികതയുടെ മൂർദ്ധന്യത്തിൽ എത്തുമ്പോൾ നിങ്ങൾക്കു സ്വാഭാവികമായും വേഗതയുണ്ടാകും.
ലൈംഗികതയ്ക്കു ഇടവേളകൾ നിർബന്ധമാണ്. സെക്സ് സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും തുടർച്ചയായ വേഴ്ചകൾ അവളാഗ്രഹിക്കുന്നില്ല. പുരുഷത്വം തെളിയിക്കാൻ വേണ്ടി എപ്പോഴും സെക്സിനു മുതിരരുത്.
പുതുമയില്ലെങ്കിൽ ഒന്നിലും താൽപ്പര്യമുണ്ടാകില്ലെന്ന് മനുഷ്യന്റെ അടിസ്ഥാന സ്വഭാവമാണ് സെക്സിലും ഇതിനു മാറ്റമില്ല. എന്നും സാധാരണ രീതിയിലുള്ള സെക്സ് ചെയ്താൽ അത് ഒരു ചടങ്ങായി മാറും. നിങ്ങളെ പോലെ അവളും ആഗ്രഹിക്കുന്നുണ്ടാകും സെക്സിലെ പുതിയ പരീക്ഷണങ്ങൾ. ഓറൽ സെക്സ് അടക്കമുള്ള പരീക്ഷണങ്ങൾ അവൾ ഏറെ ഇഷ്ടപ്പെടുന്നതാണ്. നമ്മുടെ നാട്ടിലെ പൊതുബോധം വെച്ച് സ്ത്രീകൾക്കു ഇതു പങ്കാളിയോട് പറയാൻ മടിയായിരിക്കും. മനസു തുറന്നു സംസാരിച്ചാൽ തീരുന്ന പ്രശ്‌മേ ഇക്കാര്യത്തിലുള്ളൂ.
സെക്സ് ചെയ്യുന്ന സമയത്ത് ഇതൊരു ചടങ്ങായി കണ്ടാൽ മറ്റൊന്നിനെ കുറിച്ചും ചിന്തയുണ്ടാകില്ല. ഇനി ലൈംഗികതയുടെ സമയത്ത് അവളെ പുകഴ്ത്തി നോക്കൂ. അവർക്കു ഏറെ ഇഷ്ടമുള്ള കാര്യമാണിത്. ഈ പുകഴ്ത്തൽ കുറച്ചു കടന്ന 'വാക്കുകൾ' ആണെങ്കിലും നിങ്ങൾ രണ്ടു പേർ മാത്രം ആണെങ്കിൽ പേടിക്കുകയോ നാണിക്കുകയോ വേണ്ട.
ഫോർപ്ലേ അവളെ അത് കൂടുതൽ ഉത്തേജിപ്പിക്കുകയും സന്തോഷവതിയുമാക്കും.
സ്ത്രീ ശരീരം പുരുഷന്റേതിൽ നിന്നും വലിയ വ്യത്യാസങ്ങളുള്ളതാണ്. അവരുടെ ലൈംഗികതയും അതുപോലെയാണ്. അവളുടെ ശരീരം മൊത്തമായും നിങ്ങൾ പരിഗണിക്കണം. അതവൾക്കു കൂടുതൽ ആസക്തി വരാൻ സഹായിക്കും. പരസ്പര ബഹുമാനമുളളവർ തമ്മിലുളള ബന്ധപ്പെടലിന് തീവ്രത കൂടും. ഉറച്ച മാനസികാടുപ്പമുളള പങ്കാളികളാവുക എന്നത് തന്നെയാണ് പ്രധാനം.