ipl-gujarat

മും​ബ​യ്:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​മ​ത്സ​ര​ത്തി​ൽ​ ഗുജറാത്ത് ടൈറ്റൻസ് 14 റൺസിന് ​ഡ​ൽ​ഹി​ ​ക്യാ​പി​റ്റ​ൽ​സി​നെ തോൽപ്പിച്ചു.

ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഗു​ജ​റാ​ത്ത് ​ടൈ​റ്റ​ൻ​സ് ​ശുഭ്മാൻ ഗില്ലിന്റെ ബാറ്റിംഗിന്റെ പിൻബലത്തിൽ ഇ​രു​പ​തോ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 171​ ​റ​ൺ​സെ​ടു​ത്തു.​ മറുപടിക്കിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 4 ഓവറിൽ 28 റൺസ് നൽകി ഡൽഹിയുടെ 4 പ്രധാന വിക്കറ്റുകൾ കടപുഴക്കിയ ലോക്കി ഫെർഗൂസനാണ് ബാളുകൊണ്ട് ഗുജറാത്തിന്റെ ജയം ഉറപ്പിച്ചത്. ക്യാപ്ടൻ റിഷഭ് പന്താണ് (29 പന്തിൽ 43)​ ഡൽഹിയുടെ ടോപ് സ്കോറർ.

നേരത്തേ ടോസ് നഷ്ടപ്പെടട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ 46​ ​പ​ന്തി​ൽ​ 6​ ​ഫോ​റും​ 4​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 84​ ​റ​ൺ​സെ​ടു​ത്ത​ ​ഓ​പ്പ​ണ​ർ​ ​ശു​ഭ്‌​മാ​ൻ​ ​ഗി​ല്ലാ​ണ് ​നല്ല സ്കോറിൽ എത്തിച്ചത്.​ഡ​ൽ​ഹി​ക്കാ​യി​ ​മു​സ്ത​ഫി​സു​ർ​ ​റ​ഹ്‌​മാ​ൻ​ ​മൂ​ന്നും​ ​ഖ​ലീ​ൽ​ ​അ​ഹ​മ്മ​ദ് ​ര​ണ്ട് ​വി​ക്ക​റ്റും​ ​വീ​ഴ്ത്തി.