lotus

കൊച്ചി: സ്പോ‌ർട്‌സ് കാറുകളുടെ രംഗത്തെ ശ്രദ്ധേയ ബ്രിട്ടീഷ് ബ്രാൻഡായ ലോട്ടസ് ഇനി നിർമ്മിക്കുക ഇലക്‌ട്രിക് മോഡലുകൾ മാത്രം. കമ്പനിയുടെ അവസാനത്തെ പെട്രോൾ മോഡൽ കഴിഞ്ഞവർഷം ആഗസ്‌റ്റിൽ വിപണിയിലെത്തിയിരുന്നു. കമ്പനിയുടെ ആദ്യ പെട്രോൾ മോഡലായിരുന്ന എമിറയുടെ പുതിയ പതിപ്പാണ് അവതരിപ്പിച്ചത്.
ലോട്ടസിന്റെ ആദ്യ എസ്.യു.വിയായ 'എലെക്‌ട്രെ" കഴിഞ്ഞദിവസം വിപണിയിലെത്തി. സമ്പൂർണ ഇലക്‌ട്രിക് മോഡലായ എലെക്‌ട്രെ,​ ലോകത്തെ തന്നെ ആദ്യ ഇലക്‌ട്രിക് ഹൈപ്പർ എസ്.യു.വി കൂടിയാണ്. പരമ്പരാഗത പെട്രോൾ,​ ഡീസൽ ഇന്ധനങ്ങളിൽ നിന്ന് വിട്ടുമാറി,​ പൂർണമായും ഇലക്‌ട്രിക് വാഹന നിർമ്മാണ കമ്പനിയായി മാറുകയെന്ന ലക്ഷ്യത്തോടെയുള്ള ലോട്ടസിന്റെ ആദ്യ മോഡലുമാണ് എലെക്‌ട്രെ.
ആഗോളതലത്തിൽ തിളങ്ങിനിന്ന പഴയ പ്രതാപം വീണ്ടെടുക്കുക കൂടിയാണ് ഇപ്പോൾ ചൈനീസ് കമ്പനിയായ ഗീലിയുടെ കീഴിലുള്ള ലോട്ടസിന്റെ ലക്ഷ്യം.