
കൊച്ചി: മെയ്ഡ് ഇൻ ഇന്ത്യ നിസാൻ മാഗ്‌നൈറ്റിന്റെ ഉത്പാദനം 50,000 യൂണിറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ടു. ചെന്നൈയിലെ റെനോ-നിസാൻ പ്ളാന്റിൽ നിന്നാണ് ഈ സബ്-കോംപാക്‌റ്റ് എസ്.യു.വിയുടെ 50,000-ാമത്തെ യൂണിറ്റ് വില്പനയ്ക്കെത്തിയത്.
നിസാന്റെ നെക്‌സ്‌റ്റ് ട്രാൻസ്‌ഫർമേഷൻ പദ്ധതിക്ക് കീഴിൽ ആഗോള വിപണിയിലെത്തിയ ആദ്യ മോഡലാണ് മാഗ്‌നൈറ്റ്. ഗ്ളോബൽ എൻ.സി.എ.പിയുടെ സുരക്ഷാ ടെസ്‌റ്റിൽ 4-സ്‌റ്റാർ റേറ്റിംഗ് സ്വന്തമാക്കിയ പെരുമ കൂടിയുണ്ട് നിസാൻ മാഗ്‌നൈറ്റിന്.
ഇന്ത്യയിൽ നിന്ന് 15 രാജ്യങ്ങളിലേക്ക് മാഗ്‌നൈറ്റ് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. സൗത്ത് ആഫ്രിക്ക, ഇൻഡോനേഷ്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ളാദേശ്, ശ്രീലങ്ക, ബ്രൂണേയ്, ഉഗാണ്ട, കെനിയ, സീഷെൽസ്, മൊസാംബിക്, സാംബിയ, മൗറീഷ്യസ്, ടാൻസാനിയ, മലാവി എന്നിവയാണ് മുഖ്യ വിപണികൾ.
രണ്ട് പെട്രോൾ എൻജിൻ പതിപ്പുകളാണ് നിസാൻ മാഗ്‌നൈറ്റിനുള്ളത്.