hero

കൊച്ചി: ഹീറോ മോട്ടോകോർപ്പിന്റെ പുതിയ ഡെസ്‌റ്റിനി 125 എക്‌സ്‌ടെക് വിപണിയിലെത്തി. സ്‌റ്റാൻഡേർഡ്,​ 125 ഡെസ്‌റ്റിനി എക്‌സ്‌ടെക് വേരിയന്റുകളാണുള്ളത്. സ്‌റ്റാൻഡേർഡിന് 69,​900 രൂപയും ടോപ് മോഡലിന് 79,​990 രൂപയുമാണ് ഡൽഹി എക്‌സ്‌ഷോറൂം വില.
ക്രോമിന്റെ അതിർവരമ്പുകളോടെയുള്ള എൽ.ഇ.ഡി ഹെഡ്‌ലാമ്പ്,​ ഐഡിൽ സ്‌റ്റാർട്ട്-സ്‌റ്റോപ്പ് സൗകര്യം ഉറപ്പാക്കുന്ന ഐ3എസ് ടെക്‌നോളജി,​ ഫ്രണ്ട് യു.എസ്.ബി ചാർജർ,​ ഡിജിറ്റലും അനലോഗം സമന്വയിക്കുന്ന സ്പീഡോമീറ്റർ,​ കോൾ,​ എസ്.എം.എസ് സൗകര്യത്തോട് കൂടിയ ബ്ളൂടൂത്ത് കണക്‌ടിവിറ്റി,​ സൈഡ് സ്‌റ്റാൻഡ് എൻജിൻ കട്ട് ഓഫ്,​ സീറ്റ് ബാക്ക്‌റെസ്റ്റ്,​ പുതിയ നെക്‌സസ് ബ്ലൂ നിറഭേദം എന്നിങ്ങനെ സവിശേഷതകളാൽ സമ്പന്നമാണ് ഡെസ്‌റ്റിനി 125 എക്‌സ്‌ടെക്.
മിറർ,​ മഫ്ളർ,​ ഹാൻഡിൽബാർ എന്നിവയ്ക്ക് ക്രോം അതിരുകൾ,​ എക്‌സ്‌ടെക് ബാഡ്‌ജിംഗ്,​ ഡ്യുവൽ-ടോൺ സീറ്റുകൾ എന്നിവയും മികവുകളാണ്. 9 എച്ച്.പി കരുത്തുള്ള,​ 125 സി.സി എൻജിനാണുള്ളത്. 10.4 എൻ.എം ആണ് ടോർക്ക്. നെക്‌സസ് ബ്ളൂ ഉൾപ്പെടെ ആകർഷകമായ എഴ് നിറഭേദങ്ങളിൽ ഡെസ്‌റ്റിനി 125 എക്‌സ്‌ടെക് ലഭിക്കും.