shilpa-babu

പാലാ: കാനഡയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പാലാ കരൂർ മാര്യപ്പുറം ഡോ.അനിൽ ചാക്കോയുടെ ഭാര്യ ശിൽപ ബാബു (44) ആണ് മരിച്ചത്. കാനഡയിൽ സ്റ്റാഫ് നഴ്സായിരുന്നു ശിൽപ.

സൗത്ത് സെറിയിൽ മൂന്നുദിവസം മുൻപുണ്ടായ അപകടത്തിലാണ് ശിൽപയ്ക്ക് പരിക്കേറ്റത്. പാട്ട് പഠിക്കാൻ പോയ മക്കളെ തിരികെ കൊണ്ടുവരാൻ പോകുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിൽപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പകലായിരുന്നു അന്ത്യം


കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ് ശിൽപ. മക്കൾ: നോഹ, നീവ്. സംസ്‌കാരം പിന്നീട്.