
ജീവിതത്തിൽ ഓരോ ദിനവും ഏതെങ്കിലും തരത്തിലെ ടെൻഷൻ കൊണ്ട് ബൂദ്ധിമുട്ടുന്നവരാണ് നമ്മൾ. എന്നാൽ അത് അകറ്റി മനസ് ശാന്തമാക്കാൻ എന്താണ് വഴിയെന്ന് അറിയുകയുമില്ല. യോഗയും ധ്യാനവുമെല്ലാം ശീലിക്കുന്നവരുണ്ട്. എന്നാൽ ഇനി അത്തരത്തിൽ മനസിൽ ഉൽകണ്ഠയുണ്ടാകുമ്പോൾ ഈ കൊച്ചുമിടുക്കി പറയുന്നത് പോലെ ചെയ്‌ത് നോക്കൂ.
അമേരിക്കയിലെ ഫ്ളോറിഡയിൽ നിന്നുളള ലിലി എന്ന കൊച്ചുമിടുക്കിയാണ് ഇത്തരത്തിൽ ഉത്‌കണ്‌ഠ അകറ്റാൻ വഴി പറഞ്ഞു തരുന്നത്. ലിലിയുടെയും അമ്മ ബ്രിട്ടനിയുടെയും ഇൻസ്‌റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ലിലിയുടെ വീഡിയോ. ഉത്‌കണ്‌ഠയകറ്റാൻ തെറാപിസ്‌റ്റ് ലിലിയുടെ മൂന്ന് വഴികൾ എന്ന പേരിൽ ലിലി തന്നെ പറയുന്ന തരത്തിലാണ് വീഡിയോ.മൂന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്. ഒന്ന് പുറത്തിറങ്ങി ഒന്നുനടന്നിട്ടു വരാം. രണ്ടാമത് ഒരു മരത്തിനെ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കാം അതല്ലെങ്കിൽ ഒരു നായയെ ഓമനിക്കുന്നതാണ് മൂന്നാമത്.
ലിലിയുടെ വീഡിയോ വളരെപെട്ടെന്ന് തന്നെ വൈറലായി. 1.20 ലക്ഷം പേരാണ് വീഡിയോ കണ്ടത്. 1.3 മില്യൺ പേരാണ് ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നത്. നിരവധി പേരാണ് ലിലിയുടെ കുഞ്ഞ് ഐഡിയയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്.