imran

ഇസ്ലാമബാദ്: ഭൂരിപക്ഷം നഷ്‌ടമായിട്ടും അധികാരത്തിൽ തുടരാനുള്ള പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചാണക്യതന്ത്രത്തിൽ,​ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കർ തള്ളുകയും തിരഞ്ഞെടുപ്പ് നേരത്തേ നടത്താനായി ദേശീയ അസംബ്ലി പ്രസിഡന്റ് പിരിച്ചുവിടുകയും ചെയ്‌തതോടെ പാകിസ്ഥാൻ വീണ്ടും കടുത്ത രാഷ്‌ട്രീയ അനിശ്ചിതത്വത്തിലായി.

രണ്ടു നടപടികളിലും പാക് സുപ്രീംകോടതി ഇന്ന് കൽപ്പിക്കുന്ന തീർപ്പ് നിർണായകമാവും. ഇന്നലെ നിഷ്പക്ഷത പാലിച്ച പാക് സൈന്യത്തിന്റെ നിലപാടും നിർണായകമാണ്.

ഇമ്രാൻ ഖാനെ ചുഴറ്റി എറിയുമെന്ന് കരുതിയ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയിൽ ഡെപ്യൂട്ടി സ്പീക്കർ ഖാസിം സുർ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് തള്ളുകയായിരുന്നു. പിന്നാലെ ഇമ്രാൻ ഖാന്റെ ഉപദേശ പ്രകാരം പാക് പ്രസിഡന്റ് ഡോ. ആരിഫ് അൽവി ദേശീയ അസംബ്ലി പിരിച്ചു വിടുകയായിരുന്നു.

രണ്ട് നടപടികളിലും പ്രതിഷേധിച്ച് ദേശീയ അസംബ്ലിയിൽ ധർണനടത്തിയ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചു. ചീഫ്ജസ്റ്റിസ് ഉമർ അതാ ബണ്ടിയാലിന്റെ മൂന്നംഗ ബെഞ്ച് ഇന്നലെ വൈകിട്ട് അടിയന്തരമായി ചേരുകയും ഹർജികൾ ഇന്ന് വിശാല ബെഞ്ച് പരിഗണിക്കാനായി മാറ്റുകയും ചെയ്‌തു.

തന്നെ പുറത്താക്കാൻ ഭൂരിപക്ഷമുള്ള പ്രതിപക്ഷത്തെ ഞെട്ടിച്ചാണ് ഇമ്രാൻ അവിശ്വാസ പ്രമേയത്തിന്റെ കഥ കഴിക്കാനും ദേശീയ അസംബ്ലി പിരിച്ചുവിടാനും കരുക്കൾ നീക്കിയത്. അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക് പരിഗണിക്കുകപോലും ചെയ്യാതെ ഡെപ്യൂട്ടി സ്പീക്കർ തള്ളുകയായിരുന്നു. ഇതോടെ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് പുറത്താവുകയോ,​ അതിനു മുമ്പ് രാജിവയ്‌ക്കുകയോ ചെയ്യുന്നതിന്റെ നാണക്കേട് ഒഴിവാക്കാമെന്നും പാർലമെന്റ് പിരിച്ചുവിട്ട് തന്റെ കെയർടേക്കർ ഭരണത്തിൽ തിരഞ്ഞെടുപ്പ് നടത്താമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഇമ്രാൻ കരുക്കൾ നീക്കിയത്. കാലാവധിക്കുമുമ്പ് ദേശീയ അസംബ്ലി പിരിച്ചുവിട്ടാൽ 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം.

സാദ്ധ്യതകൾ

ഭരണഘടനാ പ്രതിസന്ധിയാണെന്ന് കോടതിക്ക് ബോദ്ധ്യമായാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം

സൈന്യത്തോട് നിയന്ത്രണം ഏറ്റെടുക്കാൻ സുപ്രീം കോടതിക്ക് ആവശ്യപ്പെടാം

 സൈന്യത്തിന് നേരിട്ട് ഭരണം ഏറ്റെടുക്കാം,​ ഒരു പാവ സർക്കാരിനെ അവരോധിക്കാം,​ ഇമ്രാനെ തടവിലാക്കാം.

സർക്കാർ നടപടികൾ ശരിയെങ്കിൽ ഇമ്രാൻ കെയർ ടേക്കർ,​ 90 ദിവസത്തിനകം തിരഞ്ഞെടുപ്പ്

ഇമ്രാൻ രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിയിട്ടു. ദേശീയ അസംബ്ലി പിരിച്ചു വിട്ടത് രാജ്യദ്രോഹമാണ്.

---പ്രതിപക്ഷ നേതാവ് ഷാബാസ് ഷെരീഫ്

വിദേശ ശക്തികൾ രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ ഇടപെടുന്നു. അവിശ്വാസ പ്രമേയം പാക് ഭരണഘടനയുടെ അഞ്ചാം വകുപ്പിന്റെ ലംഘനമായതിനാലാണ് തള്ളിയത്.

---അസദ് ഖൈസർ,​ സ്പീക്കർ,​ പാക് ദേശീയ അസംബ്ലി

ഇ​മ്രാ​ന്റെ​ ​റി​വേ​ഴ്സ് ​സ്വിം​ഗ്,​ ​പ്ര​തി​പ​ക്ഷം​ ​ബൗ​ൾ​ഡ് !

ലാ​ഹോ​ർ​:​ ​പാ​ക് ​ക്രി​ക്ക​റ്റ് ​ടീ​മി​ന്റെ​ ​ക്യാ​പ്ട​നാ​യി​രി​ക്കേ​ ​എ​തി​ർ​ ​ബാ​റ്റ്സ്‌​മാ​ൻ​മാ​രു​ടെ​ ​ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ ​തെ​റ്റി​ക്കു​ന്ന​ ​റി​വേ​ഴ്സ് ​സ്വിം​ഗ് ​ബൗ​ളിം​ഗ് ​കൊ​ണ്ട് ​വി​ജ​യ​ങ്ങ​ൾ​ ​കൊ​യ്‌​ത​ ​ഇ​മ്രാ​ൻ​ ​ഖാ​ൻ​ ​പാ​ർ​ല​മെ​ന്റി​ലും​ ​സ​മാ​ന​മാ​യ​ ​ത​ന്ത്രം​ ​പ്ര​യോ​ഗി​ച്ച് ​ത​നി​ക്കെ​തി​രാ​യ​ ​അ​വി​ശ്വാ​സ​ ​പ്ര​മേ​യ​ത്തി​ന്റെ​ ​മു​ന​യൊ​ടി​ച്ചു.
സ​ഭ​ ​നി​യ​ന്ത്രി​ച്ച​ ​ഡെ​പ്യൂ​ട്ടി​ ​സ്പീ​ക്ക​ർ​ ​ഖാ​സിം​ ​ഖാ​ൻ​ ​സൂ​രി​യെ​ക്കൊ​ണ്ട് ​അ​പ്ര​തീ​ക്ഷി​ത​ ​നീ​ക്ക​ങ്ങ​ളി​ലൂ​ടെ​ ​അ​വി​ശ്വാ​സ​ ​പ്ര​മേ​യ​ത്തി​ന്റെ​ ​വോ​ട്ടെ​ടു​പ്പി​ന് ​ത​ട​യി​ടു​ക​യാ​യി​രു​ന്നു​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഇ​മ്രാ​ൻ​ഖാൻ
അ​വി​ശ്വാ​സ​ ​വോ​ട്ടെ​ടു​പ്പി​ന് ​മു​ന്നോ​ടി​യാ​യി​ ​ദേ​ശീ​യ​ ​അ​സം​ബ്ലി​ ​സ്പീ​ക്ക​ർ​ ​അ​സ​ദ് ​ഖൈ​സ​റി​നെ​ ​പു​റ​ത്താ​ക്കാ​ൻ​ ​നൂ​റി​ലേ​റെ​ ​പ്ര​തി​പ​ക്ഷ​ ​അം​ഗ​ങ്ങ​ൾ​ ​ഒ​പ്പി​ട്ട​ ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഡെ​പ്യൂ​ട്ടി​ ​സ്പീ​ക്ക​റാ​ണ് ​സ​ഭ​ ​നി​യ​ന്ത്രി​ച്ച​ത്.​ ​ഏ​പ്രി​ൽ​ 25​വ​രെ​ ​അ​വി​ശ്വാ​സ​ ​വോ​ട്ടെ​ടു​പ്പ് ​അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും​ ​ദേ​ശീ​യ​ ​സു​ര​ക്ഷ​ ​മു​ൻ​നി​റു​ത്തി​യാ​ണ് ​തീ​രു​മാ​ന​മെ​ന്നും​ ​ഡെ​പ്യൂ​ട്ടി​ ​സ്പീ​ക്ക​ർ​ ​വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​ ​പ്ര​തി​പ​ക്ഷം​ ​സ​ഭ​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​പി​ന്നാ​ലെ​ ​സ​ഭ​ ​പി​രി​യു​ന്ന​താ​യി​ ​ഡെ​പ്യൂ​ട്ടി​ ​സ്പീ​ക്ക​ർ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​അ​തി​നി​ടെ​യാ​ണ് ​സ​ഭ​ ​പി​രി​ച്ചു​വി​ടാ​ൻ​ ​പ്ര​സി​ഡ​ന്റി​നോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്‌​ത​താ​യു​ള്ള​ ​ഇ​മ്രാ​ന്റെ​ ​പ്ര​ഖ്യാ​പ​നം.
പ​ന്ത് ​സ്റ്റം​പി​ന് ​പു​റ​ത്തേ​ക്കു​ ​തി​രി​ഞ്ഞു​ ​പോ​കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ച്ചു​നി​ൽ​ക്കു​ന്ന​ ​ബാ​റ്റ്സ്‌​മാ​നെ​ ​അ​മ്പ​ര​പ്പി​ച്ച് ​അ​ക​ത്തേ​ക്ക് ​തി​രി​യു​ന്ന​താ​ണ് ​ക്രി​ക്ക​റ്റി​ലെ​ ​റി​വേ​ഴ്സ് ​സ്വിം​ഗ് ​ബൗ​ളിം​ഗ്.​ ​രാ​ഷ്‌​ട്രീ​യ​ത്തി​ലും​ ​ഒ​രു​ ​റി​വേ​ഴ്‌​സ് ​സ്വിം​ഗ് ​ആ​ണ് ​ഇ​ന്ന​ലെ​ ​ഇ​മ്രാ​ൻ​ ​പ്ര​യോ​ഗി​ച്ച​ത്.

റി​വേ​ഴ്സ് ​സ്വിം​ഗ്?
1970​ക​ളി​ലും​ 80​ക​ളി​ലും​ ​പാ​കി​സ്ഥാ​ൻ​ ​പേ​സ് ​ബൗ​ള​ർ​മാ​ർ​ ​അ​ന്താ​രാ​ഷ്ട്ര​ ​ക്രി​ക്ക​റ്റി​ന് ​സം​ഭാ​വ​ന​ ​ചെ​യ്ത​ ​ത​ന്ത്ര​മാ​ണ് ​റി​വേ​ഴ്സ് ​സ്വിം​ഗ്.​ ​തി​ള​ക്കം​ ​ന​ഷ്ട​മാ​യ​ ​പ​ന്തി​ന്റെ​ ​സീം​ ​പൊ​സി​ഷ​നി​ൽ​ ​മാ​റ്റം​ ​വ​രു​ത്തി​ ​അ​പ്ര​തീ​ക്ഷി​ത​ ​ദി​ശാ​മാ​റ്റ​മു​ണ്ടാ​ക്കു​ന്ന​താ​ണ് ​ഈ​ ​ബൗ​ളിം​ഗ് ​രീ​തി.​ ​ഇ​ൻ​സ്വിം​ഗ​ർ​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ ​ബാ​റ്റ്സ്‌​മാ​ന് ​ഒൗ​ട്ട് ​സ്വിം​ഗ​റും,​​​ ​തി​രി​ച്ചും​ ​നേ​രി​ടേ​ണ്ടി​വ​രും.​ ​റി​വേ​ഴ്സ് ​സ്വിം​ഗി​ന് ​വേ​ണ്ടി​ ​പ​ന്തു​ ​ചു​ര​ണ്ടി​ ​കൃ​ത്രി​മ​മാ​യി​ ​മി​നു​സം​ ​ക​ള​ഞ്ഞ് ​വി​വാ​ദ​ത്തി​ലാ​യ​ ​താ​ര​മാ​ണ് ​ഇ​മ്രാ​ൻ.​ ​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​സ്ഥാ​നം​ ​നി​ല​നി​റു​ത്താ​നും​ ​ഇ​തേ​ ​രീ​തി​യി​ൽ​ ​ത​ന്നെ​യാ​ണ് ​ഇ​മ്രാ​ൻ​ ​ക​ളി​ച്ച​ത്.