rain

തിരുവനന്തപുരം: കേരളത്തിൽ ഇന്നു മുതൽ അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്ക് രണ്ട് മണിമുതൽ രാത്രി പത്ത് മണിവരെ ഇടിമിന്നലിനുള്ള സാദ്ധ്യതയേറെയാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെയാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ആപത്തും വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് നാശനഷ്ടവും ഉണ്ടാകാനിടയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. എന്നാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.