hockey

പോഷഫ്സ്ട്രൂം : ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജൂനിയർ വനിതാ ലോകകപ്പ് ഹോക്കിയിൽ കരുത്തരായ ജർമ്മനിയെ 2-1ന് അട്ടിമറിച്ച് ഇന്ത്യ ക്വാർട്ടർ ഫൈനൽ ബർത്ത് ഉറപ്പാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ 5-1ന് വെയിൽസിനെ തോൽപ്പിച്ചിരുന്നു. രണ്ടാം മിനിട്ടിൽ ലാൽരെസിയാമിയും 25-ാം മിനിട്ടിൽ മുംതാസ് ഖാനും നേടിയ ഗോളുകൾക്കാണ് ഇന്ത്യ ജർമ്മനിയെ തോൽപ്പിച്ചത്.