andra

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന് ഇന്ന് 13 പുതിയ ജില്ലകൾ കൂടി ലഭിക്കും. പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഇന്ന് ഉദ്ഘാടനം നിർവഹിക്കും. ഇതോടെ ആകെ ജില്ലകളുടെ എണ്ണം 26 ആകും.

ജില്ലാ പുനഃസംഘടനാ കാര്യങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രി വിജയവാഡയിലെ ക്യാമ്പ് ഓഫീസിൽ അവലോകന യോഗം ചേർന്നു. നിലവിലുള്ള 13 ജില്ലകളെ 26 ആക്കി പുനഃസംഘടിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ വിജ്ഞാപനം കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.