mobile-cam

മുംബയ്: പതിനാറുകാരനായ വിദ്യാർത്ഥി സ്വന്തം അദ്ധ്യാപികയുടെ അശ്ലീല വീഡിയോ പകര്‍ത്തിയതായി പരാതി. മഹാരാഷ്ട്രയിലാണ് സംഭവം. വീട്ടിൽ ട്യൂഷൻ എടുക്കാനെത്തുന്ന 56കാരിയായ അദ്ധ്യാപികയുടെ ദൃശ്യങ്ങളാണ് വിദ്യാർത്ഥി പകർത്തിയത്.

വിദ്യാർത്ഥി വീഡിയോ പകർത്തിയതായി മനസിലാക്കിയ അദ്ധ്യാപിക പൊലീസിൽ പരാതി നൽകുകയായിരുന്നു. അദ്ധ്യാപിക വീട്ടിൽ ട്യൂഷൻ എടുക്കാൻ എത്തുമെന്നറിഞ്ഞ വിദ്യാർത്ഥി സ്വന്തം വീട്ടിലെ കുളിമുറിയിൽ മൊബൈൽ ക്യാമറ ഘടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി പതിനാറുകാരന്രെ വീട്ടിൽ അദ്ധ്യാപിക ട്യൂഷൻ എടുക്കാനായി എത്തുന്നുണ്ട്. എന്നാൽ അടുത്ത കാലത്ത് കുളിമുറിയിൽ ഒളിപ്പിച്ച മൊബൈൽ ഫോൺ കണ്ടെത്തിയ അദ്ധ്യാപിക വിദ്യാർത്ഥിയെ കൊണ്ട് തന്നെ ഫോൺ അൺലോക്ക് ചെയ്യിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതിനുശേഷമാണ് പരാതി നല്‍കുന്നത്.
അദ്ധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അശ്ലീല വീഡിയോകള്‍ അടങ്ങിയ ഫോണ്‍ പൊലീസ് കണ്ടെടുത്തു. നിലവില്‍ പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.