rail

കോഴിക്കോട്: കെ-റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കോഴിക്കോടിന്റെ മലയോര മേഖലയായ പുതുപ്പാടി മട്ടിക്കുന്നിൽ സി.പി.ഐ മാവോവാദി സംഘടനയുടെ പേരിൽ വ്യാപകമായി പോസ്റ്ററുകൾ പതിച്ചു. ബസ്‌സ്റ്റോപ്പിലും പരിസരത്തെ കടകളിലും ഇലക്ട്രിക് പോസ്റ്റുകളിലുമാണിത്. മട്ടിക്കുന്നിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയെന്ന സംശയത്തിൽ താമരശ്ശേരി പൊലീസും തണ്ടർബോൾട്ട് സംഘവും തെരച്ചിൽ തുടങ്ങി.