നെയ്യാറ്റിൻകര ആയയിൽ ഗൗരീനന്ദൻ എന്ന കുട്ടിയാനയെയാണ് ഇത്തവണത്തെ ആനക്കാര്യത്തിൽ നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ആയയിൽ ക്ഷേത്രത്തിന് സ്വന്തമായ ആനയ്‌ക്ക് ഇപ്പോൾ 24 വയസുണ്ട്.. വളരെ നീളമേറിയ കൊമ്പും ഉയരവുമൊക്കെയുണ്ടെങ്കിലും വളരുന്ന പ്രായത്തിന്റെ കുട്ടിക്കളി മാറിയിട്ടില്ല ഗൗരിനന്ദന്.

gauri

2006-07ലാണ് കരയോഗം പ്രസിഡന്റായ എസ്.കെ ജയചന്ദ്രൻ അന്ന് കുഞ്ഞനായ ഗൗരീനന്ദനെ നെയ്യാറ്റിൻകരയ്‌ക്ക് കൊണ്ടുവന്നത്. ആനയ്‌ക്ക് അന്നുമുതൽ ഇന്നോളം ജയചന്ദ്രനോട് പ്രത്യേകമായ ഇഷ്‌ടമാണ്. കഴിഞ്ഞ മൂന്ന് വർഷമായി ആനയുടെ കാര്യങ്ങൾ നോക്കുന്നത് ഉണ്ണി ബാലരാമപുരമാണ്.

അഭിലാഷ്, കണ്ണൻ എന്നിവരാണ് ആനയുടെ ഒന്നും രണ്ടും ചട്ടക്കാർ. ആറ് മാസത്തോളമായി ഇവരുടെ നന്ദൂസിനെ ഇരുവരും വഴിനടത്തുന്നു.സാധാരണ പ്രശ്‌നങ്ങളൊന്നും ഗൗരീനന്ദനില്ല. എന്നാൽ ഉത്സവപറമ്പുകളിൽ ഫോട്ടോയെടുക്കുമ്പോൾ ഫ്ളാഷടിച്ചാൽ ഇഷ്‌ടമല്ല. നന്ദൂസിന്റെ ആഹാരങ്ങളിൽ പ്രത്യേകതയുള‌ളത് കപ്പലണ്ടി മിഠായിയും സ്‌പ്രൈറ്റും വളരെ ഇഷ്‌ടമാണെന്നതാണ്. വരുംകാല ഉയരക്കേമന്മാരിൽ ഒന്നാകാൻ തീർച്ചയായും സാദ്ധ്യതയുള‌ള കുട്ടിയാനയാണ് ഗൗരീനന്ദൻ.