
കുഞ്ചാക്കോ ബോബന്റെ മകൻ ഇസക്കുട്ടനെയും കൈയിലെടുത്ത് നില്‍ക്കുന്ന നടി ഭാവനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇസയുടേയും ഭാവനയുടേയും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മനോഹരമായ കുറിപ്പിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്.
ഭാവ്‌സ് ചേച്ചി ലവ്.. എന്റെ സുഹൃത്തിനെ കാണാൻ എനിക്കായില്ല. പക്ഷേ ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയക്ക് എന്റെ മകന് അവസരം ലഭിച്ചു. അവളെ കരുത്തയും സന്തോഷവതിയുമായി കാണുന്നതിൽ സന്തോഷം. സ്നേഹവും പ്രാർഥനയും പ്രിയപ്പെട്ടവളേ എന്നാണ് ചാക്കോച്ചൻ കുറിച്ചത്
ഇസഹാക്കിനെ കൈയിലെടുത്ത് കവിളില്‍ ചുംബിക്കുന്ന ഭാവനയെയാണ് ചിത്രത്തില്‍ കാണുന്നത്. ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരിപാടിക്കെത്തിയപ്പോഴായിരുന്നു കുഞ്ചാക്കോ ബോബന്റെ മകനെ ഭാവന കണ്ടത്.