kk

വീട്ടിൽ ചെയ്താലും ചെയ്താലും തീരാത്തത് എന്ന് സ്ഥിരം പഴികേൾക്കുന്ന ജോലിയാണ് പാത്രം കഴുകൽ. രാവിലെ മുതൽ രാത്രി വരെ ഉപയോഗിക്കുന്ന പ്ലേറ്റ് മുതൽ ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യുന്ന പാത്രങ്ങൾ വരെ ഓരോ തവണയും കഴുകേണ്ടി വരും. ഇത് വലിയ മിനക്കേടാണെന്നാണ് പതിവ് പരാതി.

എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാത്രം കഴുകുന്ന പരിപാടി വളരെ എളുപ്പത്തില്‍ ചെയ്യാം. കഴുകാനുള്ള മുഴുവന്‍ പാത്രങ്ങളും സിങ്കിനുള്ളില്‍ എടുത്തിടരുത്. ഇത് പാത്രങ്ങള്‍ കുമിഞ്ഞു കൂടി ഇടം ഇല്ലാതാക്കും. വൃത്തിയായി സൂക്ഷിക്കേണ്ട സ്ഥലമാണ് സിങ്ക്. വിനാഗിരി, ബേക്കിംഗ് സോഡ അല്ലെങ്കില്‍ ആല്‍ക്കഹോള്‍ ഇതില്‍ ഇതു വേണമെങ്കിലും സിങ്കില്‍ ഒഴിച്ച് ഉരച്ചുകഴുകിയാല്‍ സിങ്ക് മിന്നിതിളങ്ങും. ഒപ്പം ദുര്‍ഗന്ധവും ഉണ്ടാകില്ല.

ലാക്ടിക്‌ ആസിഡ്‌ അടങ്ങിയ സോപ്പ്‌ തിരഞ്ഞെടുത്താല്‍ പാത്രങ്ങള്‍ എളുപ്പത്തില്‍ വൃത്തിയാക്കാം. ലൗറാമൈന്‍ ഓക്‌സൈഡ്‌ അടങ്ങിയ സോപ്പുകള്‍ വഴുവഴുപ്പ്‌ നീക്കം ചെയ്യാനും എളുപ്പം സഹായിക്കും.

പാത്രങ്ങള്‍ എളുപ്പം കഴുകാന്‍ ഉള്ള മറ്റൊരു തന്ത്രമാണ് ഭക്ഷണം കഴിച്ച ശേഷം അല്പ‌സമയം പാത്രം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കഴുകുക എന്നത്. അടി കരിഞ്ഞ പാത്രങ്ങള്‍ രാത്രിയില്‍ ഉപ്പ്‌ വെള്ളത്തില്‍ മുക്കി വയ്‌ക്കുക. പിന്നീട്‌ വെള്ളം ചൂടാക്കി ഒഴിച്ച് കഴുകിയാല്‍ പാത്രം എളുപ്പം വൃത്തിയാവും. അല്ലെങ്കില്‍ ഒരു ടീസ്‌പൂണ്‍ അല്ലെങ്കില്‍ ടേബിള്‍ സ്‌പൂണ്‍ ബ്ലീച്ച്‌ ചേര്‍ത്ത വെള്ളത്തില്‍ പാത്രം മുക്കി വയ്‌ക്കുക. ഡിഷ്‌ സ്‌പോഞ്ച്‌ വൃത്തിയാക്കാനും സിങ്ക്‌ കഴുകാനും ഈ വെള്ളം ഉപയോഗിക്കാം

നല്ല ശക്തിയായി വെള്ളം ഒഴിച്ച് കഴുകിയാല്‍ പാത്രങ്ങള്‍ വേഗം വൃത്തിയാകും. നേർത്ത ജലപ്രവാഹമുള്ള പൈപ്പിന് ചുവട്ടില്‍ പിടിച്ചു കഴുകിയാൽ സമയം ധാരാളം എടുക്കും നല്ലയിനം സ്ക്രബ് വേണം പാത്രം കഴുകാന്‍ ഉപയോഗിക്കാന്‍. ഒന്നോ രണ്ടോ ഉപയോഗത്തിന് ശേഷം കുതിര്‍ന്നു വീഴുന്ന ടൈപ്പ് സ്ക്രബ് വാങ്ങിയാല്‍ പാത്രം വൃത്തിയാകില്ല.