kkk

തന്റെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടി അങ്കിൾ വരുമോ എന്ന് ആശുപത്രി കിടക്കയിൽ കിടന്ന് ചോദിക്കുന്ന കുഞ്ഞാരാധികയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒടുവിൽ കുട്ടിയെ തേടി ആശുപത്രിയിൽ താരം നേരിട്ടെത്തി.

മമ്മൂട്ടി അങ്കിളെ, നാളെ എന്റെ ബെർത്ത് ഡേ ആണ്. മമ്മൂട്ടി അങ്കിൾ എന്നെ ഒന്ന് കാണാൻ വരുമോ' എന്നാണ് ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് കുട്ടി ചോദിച്ചത്. വിഡിയോ പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടി യാദൃശ്ചികമായി ഇതേ ആശുപത്രിയിൽ എത്തി. കുട്ടി ആരാധിക തന്നെ കാണാനായി കാത്തിരിക്കുകയാണെന്ന വിവരം അവിടത്തെ ഡോക്ടർ പറഞ്ഞാണ് താരം അറിയുന്നത്. ഉടനെ കുഞ്ഞിനെ കാണാൻ മമ്മൂട്ടി എത്തി. പിറന്നാൾ ആശംസകൾ അറിയിക്കാനും താരം മറന്നില്ല.

View this post on Instagram

A post shared by @__ഇക്കാ__ഭക്തൻ__😍💕 (@naseem_mfwai)

നിർമാതാവ് ആന്റോ ജോസഫിനും പേഴ്സണൽ അസിസ്റ്റന്റ് ജോർജിനുമൊപ്പമാണ് മമ്മൂട്ടി ആശുപത്രിയിൽ എത്തിയത്. കുഞ്ഞ് ആരാധികയെ കാണാനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആസ്റ്റര്‍ മെഡിസിറ്റിയിലാണ് കുഞ്ഞ് ചികിൽസയിൽ കഴിയുന്നത്.