
സഹജീവികളോട് നിഷ്‌കളങ്കമായ സ്‌നേഹവും കരുണയുമൊക്കെ ഉള്ളവരാണ് കുട്ടികൾ. അടുത്തിടെ കരയുന്ന സഹപാഠിയെ ആശ്വസിപ്പിക്കുന്ന ഒരു കൊച്ചുപെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ചേട്ടനോ ചേച്ചിയോ ആകുമ്പോൾ ഉത്തരവാദിത്തങ്ങൾ കൂടിയെന്ന് കരുതുന്ന കുട്ടികളും നമ്മുടെ ചുറ്റിലുമുണ്ട്. അനിയനെയോ അനിയത്തിയേയോ വളരെ പക്വതയോടെ പരിപാലിക്കുന്നവരാണ് കൂടുതലും. അത്തരത്തിൽ മണിപ്പൂരിലെ വൈദ്യുതി, വനം മന്ത്രിയായ ബിശ്വജിത്ത് സിംഗ് ട്വീറ്റ് ചെയ്ത ഒരു കൊച്ചുമിടുക്കിയുടെയും അവളുടെ കൂടപ്പിറപ്പിന്റെയും ചിത്രം ഏവരുടെയും മനം കവരുകയാണ്.
തന്റെ കുഞ്ഞനിയത്തിയെ മടിയിൽവച്ച് ക്ലാസ് ശ്രദ്ധിക്കുന്ന പത്ത് വയസുകാരി മെയിൻസിൻലിയുവാണ് ചിത്രത്തിലുള്ളത്. നാലാം ക്ലാസുകാരിയുടെ മാതാപിതാക്കൾ കർഷകരാണ്. രക്ഷിതാക്കൾ ജോലി തിരക്കിലായതിനാലാണ് അവൾ അനിയത്തിയേയും കൊണ്ട് സ്‌കൂളിലെത്തിയത്.
വിദ്യാഭ്യാസത്തോടുള്ള അവളുടെ ഡെഡിക്കേഷനാണ് തന്നെ വിസ്മയിപ്പിച്ചതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. പെൺകുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടെന്നും, അവളെ ഇംഫാലിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ബിരുദം വരെയുള്ള അവളുടെ പഠന ചെലവ് താൻ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Her dedication for education is what left me amazed!
— Th.Biswajit Singh (@BiswajitThongam) April 2, 2022
This 10-year-old girl named Meiningsinliu Pamei from Tamenglong, Manipur attends school babysitting her sister, as her parents were out for farming & studies while keeping her younger sister in her lap. pic.twitter.com/OUIwQ6fUQR