
നടി മാധുരി ദിക്ഷിതിന്റെ അഭിനയത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഒരുപാട് ആരാധകരുണ്ട്. അമ്പത്തിനാലാം വയസിലും ബോളിവുഡിലെ യുവ സുന്ദരികളെ മാധുരി കടത്തിവെട്ടും. വ്യായാമവും ഡയറ്റും പിന്നെ ചെറിയ ചില സൗന്ദര്യ സംരക്ഷണ വിദ്യകളുമാണ് താരത്തിന്റെ ഈ ഭംഗിക്ക് പിന്നിൽ.
പൊതുവെ പ്രകൃതി ദത്ത സൗന്ദര്യ സംരക്ഷണ രീതികളോടാണ് മാധുരിക്ക് പ്രിയം. വീട്ടിലുണ്ടാക്കുന്ന എണ്ണയാണ് തലമുടിയിൽ തേക്കുന്നത്. വെളിച്ചെണ്ണയ്ക്കൊപ്പം വെറും മൂന്ന് ചേരുവകൾ ചേർത്താൽ മാധുരിയുടെ വെളിച്ചെണ്ണ നിങ്ങൾക്കും ഉണ്ടാക്കാം.
വെളിച്ചെണ്ണ കാച്ചുന്ന വിധം
അരക്കപ്പ് വെളിച്ചെണ്ണ എടുക്കുക. ഇതിലേക്ക് കറിവേപ്പിലയും (20 എണ്ണം), ഒരു ചെറിയ സവാള അരിഞ്ഞതും ഒരു ടേബിൾ സ്പൂൺ ഉലുവയും ചേർത്ത് തിളപ്പിക്കുക. ചൂടാറിയ ശേഷം അരിച്ചെടുത്ത് കുപ്പിയിലേക്ക് മാറ്റാം.
ഈ എണ്ണ കുളിക്കുന്നതിന് മുമ്പ് നന്നായി തലയിൽ തേച്ച് പിടിപ്പിക്കുക. തലയിൽ മസാജ് ചെയ്യുന്നത് തലയോട്ടിയിലേക്കുള്ള രക്തചംക്രമണം വർദധിപ്പിക്കുകയും തലമുടിയെ ശക്തിപ്പെടുത്തുകയും ചെയ്യും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇങ്ങനെ ചെയ്യണം. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കാനും, മുടിയുടെ വളർച്ച ത്വരിതപ്പെടുത്താനും സഹായിക്കും.