covid

ന്യൂഡൽഹി: രാജ്യത്തെ കൊവി‌ഡ് വ്യാപനത്തിൽ വൻ തോതിലുള്ള കുറവ്. 715 ദിവസങ്ങൾക്ക് ശേഷം പുതിയ കൊവിഡ് കേസുകൾ ആദ്യമായി ആയിരത്തിൽ താഴെയെത്തി. 913 കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ‌ത്.

2020 ഏപ്രിൽ 18 നാണ് ആയിരത്തിന് താഴെ കേസുകൾ അവസാനമായി രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത‌ത്. അന്ന് 991 പുതിയ കേസുകളായിരുന്നു രേഖപ്പെടുത്തിയത്. 4,30,29,044 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌ത‌ത്.13,000 സജീവ കേസുകൾ ഇപ്പോഴുണ്ട്. 5,21,358 കൊവി‌ഡ് മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.

covid

2020 ഡിസംബർ 19 നാണ് രാജ്യത്തെ കൊവിഡ് കേസുകൾ ഒരു കോടി കടക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസം ഇത് രണ്ട് കോടിയും ജൂൺ അവസാനത്തോടെ മൂന്ന് കോടിയും പിന്നിട്ടു.

രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതും ആശ്വാസമാവുകയാണ്. 0.29 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി. ഇതുവരെ 79.10 കോടി കൊവിഡ് നിർണയ ടെസ്റ്റുകളാണ് ഇന്ത്യയിൽ നടത്തിയിരിയ്ക്കുന്നത്.