r-chandrasekharan

തിരുവനന്തപുരം: ഐഎൻടിയുസി കോൺഗ്രസിന്റെ പോഷകസംഘടന തന്നെയെന്ന് ആവർത്തിച്ച് സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ട. സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ തന്നെ ഇത് വ്യക്തമായതാണ്. കോൺഗ്രസിന്റെ നയപരമായ കാര്യങ്ങളിൽ അവസാനവാക്ക് കെപിസിസി പ്രസിഡന്റിന്റേതാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ തൊഴിലാളികൾക്കിടയിൽ വേദനയുണ്ടാക്കി എന്നത് സത്യമാണ്. ആ ആശങ്ക ദുരീകരിക്കേണ്ടത് ഞങ്ങളുടെയും പാർട്ടിയുടെയും ആവശ്യമാണ്. വിഡി സതീശൻ താൻ വളരെ ഇഷ്‌ടപ്പെടുന്ന ഒരു നേതാവാണെന്നും. അദ്ദേഹത്തിൽ നിന്ന് ഇത്തരത്തിൽ ഒരു കമന്റ് വന്നതിൽ ദുഖമുണ്ടെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ശക്തിപകരുക എന്നതാണ് ഐഎൻടിയുസിയുടെ കടമ. ഈ പാർട്ടിയോടൊപ്പം നിൽക്കുക എന്ന ജോലിയാണ് സംഘടനയും കുടുംബാംഗങ്ങളും ചെയ്യുന്നതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

മേയ് മൂന്നിന് ഐ.എൻ.ടി.യു.സിയുടെ പ്ലാറ്റിനം ജൂബിലി സമ്മേളനം തിരുവനന്തപുരത്ത് നടക്കുമെന്നും രാഹുൽ ഗാന്ധി, എകെ ആന്റണി, കെ സുധാകരൻ, വി.ഡി സതീശൻ അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്നും ചന്ദ്രശേഖരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.