
കോഴിക്കോട്: വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റ്യാടിയിലെ ജാനകിക്കാടുപ്പുഴയിലാണ് അപകടമുണ്ടായത്. വിവാഹത്തിന് ശേഷമുള്ള ഫോട്ടോഷൂട്ടിന് എത്തിയതായിരുന്നു യുവദമ്പതികൾ. കടിയങ്ങാട് സ്വദേശിയായ റെജിലാണ് മുങ്ങിമരിച്ചത്. വധു ഒഴുക്കിൽപെട്ടെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചു. പെൺകുട്ടിക്ക് പരിക്കുണ്ടെന്നാണ് വിവരം.
അവിചാരിതമായി വേലിയേറ്റമുണ്ടാകുന്ന പുഴയാണ് ജാനകിപ്പുഴ. പരിചയമില്ലാത്ത പലർക്കും നേരത്തെ അപകടമുണ്ടായിട്ടുമുണ്ട്. എന്നാൽ റെജിൽ പ്രദേശവാസിയായതുകൊണ്ടുതന്നെ ഇക്കാര്യം അറിയാവുന്നയാളുമായിരുന്നു. മാർച്ച് 14ന് ആയിരുന്നു ഇരുവരുടെയും വിവാഹം.