കൊച്ചി: സിൽവർ ലൈൻ സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും പ്രതികരണങ്ങളുമൊക്കെ അലയടിച്ചു കൊണ്ടിരിക്കുകയാണ് കേരളത്തിൽ. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും കെ റെയിൽ അധികൃതരും നൽകുന്ന വിശദീകരണങ്ങൾ ഒന്നും തന്നെ ജനങ്ങളുടെ എതിർപ്പിന്റെ കാഠിന്യം കുറയ്ക്കാൻ പോന്നതല്ല.

കെ റെയിൽ വിവാദങ്ങൾ കത്തിപടരുമ്പോൾ തന്നെ ഉയർന്നു വരുന്ന വാദമാണ് കൊച്ചി മെട്രോയുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകളും. ഏറെ പ്രതീക്ഷയോടെ കൊണ്ടു വന്ന കൊച്ചി മെട്രോ സംസ്ഥാനത്തിന്റെ പ്രതീക്ഷ കാത്തോ ഇല്ലയോ എന്നത് വലിയൊരു സംവാദത്തിന് തുടക്കമിട്ടു കഴിഞ്ഞു. സിൽവർ ലൈനിനെ എതിർക്കുന്ന നല്ലൊരു ശതമാനം പേരും തങ്ങളുടെ ഈ പദ്ധതിയോടുള്ള എതിർപ്പിന് കാരണമായി എടുത്തു കാട്ടുന്നത് കൊച്ചി മെട്രോയെയാണ്.

നമ്മുടെ സാമ്പത്തിക - വാണിജ്യ - വ്യാവസായിക തലസ്ഥാനമായ കൊച്ചിക്ക് മെട്രോ വലിയൊരു രീതിയിൽ ഗുണം ചെയ്യുമെന്നായിരുന്നു ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഓരോ ഘട്ടത്തിലും അന്നത്തെ സർക്കാരുകൾ ജനങ്ങളെ ബോധ്യപ്പെടുത്തിയത്. എന്നാൽ അത് അവാസ്ഥവമായിരുന്നില്ലേ എന്ന ചോദ്യമാണ് ഇപ്പോൾ പൊതു ജനങ്ങളിൽ നിന്ന് ഉയരുന്നത്. യഥാർത്ഥത്തിൽ കൊച്ചി മെട്രോയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? ലാഭമോ നഷ്ടമോ? നമുക്ക് നോക്കാം.

metro