മീൻ പിടിയ്ക്കാൻ പല തന്ത്രങ്ങളും ആളുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഒരു കൊച്ചുകുട്ടിയുടെ തന്ത്രം ഏവരെയും ഞെട്ടിച്ചിരിയ്ക്കുകയാണ്. മീന്‍ പിടിയ്ക്കാന്‍ ബാലന്‍ ഉപയോഗിക്കുന്ന തന്ത്രം വ്യവസായി ആനന്ദ് മഹീന്ദ്രയ്ക്കും ശരിയ്ക്കും ഇഷ്ടപ്പെട്ടു.
ആനന്ദ് മഹീന്ദ്ര ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ പുതിയ വിദ്യയില്‍ അദ്ദേഹം ആശ്ചര്യപ്പെടുകയും അവനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല വിജയത്തിനെ കുറിച്ചുള്ള സൂത്രവാക്യവും അദ്ദേഹം കുറിച്ചിട്ടുണ്ട്.
ഒരു ചെറിയ കുട്ടി രണ്ടുകാലുകളുള്ള ഒരു സ്റ്റാന്‍ഡിന്റെ സഹായത്തോടെ നദിക്കരയില്‍ മീന്‍ പിടിക്കുന്നത് വീഡിയോയിൽ കാണാം. മീനിനെ കുടുക്കാന്‍ വേണ്ടി കുട്ടി ഉപയോഗിക്കുന്ന രീതി ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. രണ്ടു വലിയ മീനുകളാണ് ചൂണ്ടയില്‍ കുടുങ്ങിയത്. വീഡിയോ കാണാം...
