
അശ്വതി: വഴിപാടുകൾക്ക് നല്ല തുക ചെലവാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പുണ്യദേവാലയദർശനം.
ഭരണി: സന്താനങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കും. കായിക വിനോദങ്ങളിൽ ഏർപ്പെടും. അശ്രദ്ധമൂലം വീഴ്ച ഉണ്ടാവാതെ സൂക്ഷിക്കണം.
കാർത്തിക: സാഹിത്യസദസുകളിൽ പങ്കെടുക്കും. കലഹസാദ്ധ്യതയുണ്ട്. വിദ്യാപുരോഗതി, വിദേശയാത്ര എന്നിവയ്ക്ക് സാദ്ധ്യത.
രോഹിണി: ദൂരയാത്രകൾ ഒഴിവാക്കും. തസ്ക്കരഭയത്തിന് സാദ്ധ്യതയുണ്ട്. അപകടങ്ങളിൽ നിന്നും രക്ഷപ്പെടും.
മകയിരം: വിരുന്നുകാരിൽ നിന്ന് ശല്യം. വ്യവഹാര കാര്യങ്ങളിൽ അനുകൂലവിധി. ജീവിതത്തിൽ ഉയർച്ചയുണ്ടാകും.
തിരുവാതിര: ദൈവാനുഗ്രഹം കൊണ്ട് ആപത്തിൽ നിന്ന് രക്ഷപ്പെടും. കുടുംബത്തിൽ ഐശ്വര്യമുണ്ടാകും.
പുണർതം: തിരഞ്ഞെടുപ്പിൽ വിജയം. പുണ്യപ്രവൃത്തികളിൽ ഏർപ്പെടും. പുതിയ വസ്ത്രങ്ങൾ ലഭിക്കും.
പൂയം: വിവാഹകാര്യത്തിൽ അനുകൂല തീരുമാനം. നിറുത്തിവച്ചിരുന്ന സംരംഭങ്ങൾ പുനരാരംഭിക്കും.
ആയില്യം: ബന്ധുസമാഗമം പ്രതീക്ഷിക്കാം. കൂട്ടായ പ്രവർത്തനം നടത്തും. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം.
മകം: സന്താനങ്ങൾക്കും കുടുംബാംഗങ്ങൾക്കും പുതുവസ്ത്രം നൽകും. പുണ്യദേവാലയദർശനം. വിരുന്നുസത്ക്കാരവും കുടുംബസംഗമവും നടക്കും.
പൂരം: കുടുംബത്തിൽ സന്താനഭാഗ്യം. വിദേശനിർമ്മിതവസ്തുക്കൾ പാരിതോഷികമായി ലഭിക്കും. വളരെക്കാലമായി കണ്ടുമുട്ടാനാഗ്രഹിക്കുന്നവരെ കാണും.
ഉത്രം: ശാന്തമായ കുടുംബാന്തരീക്ഷം. അവധിക്കാലമാഘോഷിക്കും. വിനോദയാത്രകളിൽ പങ്കെടുക്കും.
അത്തം: സർക്കാരിൽ നിന്ന് ബഹുമതി ലഭിക്കും. വീട്ടുകാർ ഒത്തൊരുമിച്ച് ആഘോഷവേളകളിൽ പങ്കെടുക്കും.
ചിത്തിര: കേസുകളിൽ വിജയിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ബിസിനസിൽ അപ്രതീക്ഷിത പ്രതിസന്ധി.
ചോതി: ശത്രുഭയമുണ്ടാകും. ആത്മീയചിന്തകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഉത്തരവാദിത്തങ്ങൾ കൂടും.
വിശാഖം: വളരെക്കാലമായി കാത്തിരിക്കുന്ന വായ്പ ലഭിക്കും. രാഷ്ട്രീയപരമായി ശത്രുക്കളുണ്ടാകാം. ജീവിതപുരോഗതി.
അനിഴം: അനാവശ്യയാത്ര ഒഴിവാക്കണം. സ്വന്തം തീരുമാനം പറയുമ്പോൾ മറ്റുള്ളവർ അംഗീകരിക്കും.
തൃക്കേട്ട: എഴുത്തുകൾ മൂലം ഗുണാനുഭവം. പല സ്രോതസുകളിൽ നിന്നും ധനം വന്നുചേരും. അപ്രതീക്ഷിത ധനലബ്ധി.
മൂലം: വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം. വിദ്യാഭ്യാസകാര്യത്തിൽ ഉയർച്ചയുണ്ടാകും.
പൂരാടം: ഭാഗ്യക്കുറിഫലം അനുകൂലമാകും. ദിനചര്യയിൽ കാര്യമായ വ്യതിയാനമുണ്ടാകും. ആരോഗ്യകാര്യങ്ങളിൽ സൂക്ഷിക്കണം.
ഉത്രാടം: ഉന്നതവ്യക്തികളുമായി പരിചയപ്പെടാനിടയുണ്ട്. പുതിയ ജോലിയിൽ പ്രവേശിക്കും. കേസുകളിൽ വിജയിക്കും.
തിരുവോണം: തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും. ബന്ധുജനങ്ങൾ ശത്രുക്കളെപ്പോലെ പെരുമാറും.
അവിട്ടം: കേസുകളിൽ വിജയമുണ്ടാകും. പ്രണയപരാജയം, സന്ധിസംഭാഷണങ്ങൾ പരാജയപ്പെടും.
ചതയം: പുണ്യക്ഷേത്രദർശനം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ഗൃഹപ്രവേശനം നടത്തും.
പൂരുരുട്ടാതി: കുടുംബ ചടങ്ങുകളിൽ പങ്കെടുക്കും. സജ്ജനമാന്യത പുലർത്തും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം.
ഉത്രട്ടാതി: ഉത്തരവാദിത്തം വർദ്ധിക്കും. കായിക വിനോദങ്ങളിൽ പങ്കെടുക്കും.
രേവതി: സുഹൃദ്ബന്ധം ഗുണംചെയ്യും. ചിരകാലാഭിലാഷം പൂവണിയും. അസൂയക്കാരിൽ നിന്നും ശല്യമുണ്ടാകും.