royal-enfield-bike

അമരാവതി: പൊതുനിരത്തിൽ പാർക്ക് ചെയ്തിരുന്ന പുതിയ റോയൽ എൻഫീൽഡ് ബൈക്കിന് തീപിടിച്ച് പൊട്ടിത്തെറിച്ചു. ആന്ധ്രാ പ്രദേശിലെ ആനന്ദാപൂർ ജില്ലയിലാണ് സംഭവം. അമ്പലത്തിനരികെ പാർക്ക് ചെയ്തിരുന്ന ബൈക്കിനാണ് തീപിടിച്ചത്.

ബൈക്ക് വാങ്ങിയതിന് പിന്നാലെ ഉടമയായ രവിചന്ദ്ര മൈസൂരുവിൽ നിന്ന് ഏകദേശം 387 കിലോമീറ്ററുകൾ തുടർച്ചയായി ഓടിച്ച് നെറ്റിക്കാന്തി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ എത്തുകയായിരുന്നു. തുടർന്ന് പാർക്ക് ചെയ്തതിനു ശേഷം രവിചന്ദ്ര അമ്പലത്തിനുള്ളിലേക്ക് കടന്നതിന് പിന്നാലെ ബൈക്കിന് തീപിടിച്ചു. പിന്നാലെ ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല.

కసాపురంలో బుల్లెట్ బండి మైసూరు నుండి కసాపురం కు నాన్ స్టాప్ గా వచ్చినందుకు పేలిపోయింది #guntakal #RoyalEnfield #Bullet #bike #fire #ACCIDENT #RoyalsFamily #RoyalEnfield pic.twitter.com/GGaRAnCY5x

— Allu Harish (@AlluHarish17) April 3, 2022

ദിവസങ്ങൾക്ക് മുൻപ് ചെന്നൈയിൽ പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചത് ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെ സംബന്ധിച്ച ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. മഞ്ചംപാക്കം ടോൾ പ്ളാസയ്ക്ക് സമീപത്തായിരുന്നു അപകടം നടന്നത്. ഹൈദരാബാദിലെ സ്റ്റാർട്ട് അപ്പ് ആയ പ്യൂയർ ഇവിയായിരുന്നു നിർമാതാക്കൾ. കഴിഞ്ഞ മാർച്ച് 28ന് പൂനെയിൽ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ഒലയുടെ എസ് ഒൺ ഇലക്ട്രിക് സ്‌കൂട്ടറിനും തീപിടിച്ചിരുന്നു.