മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് വടക്കൻ വീരഗാഥയിലെ ചന്തു. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി മമ്മൂട്ടിയെടുത്ത കഷ്ടപ്പാടുകളെക്കുറിച്ച് പറയുകയാണ് നിർമാതാവായ പി വി ഗംഗാധരൻ. ഒരു വടക്കൻ വീരഗാഥയ്ക്ക് വേണ്ടി മമ്മൂട്ടി വാൾപ്പയറ്റ് പഠിച്ചത് ഒറ്റ ദിവസം കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു.

ആദ്യം ഒന്നുമറിയില്ലായിരുന്ന മമ്മൂട്ടി കഠിന പരിശീലനത്തിലൂടെ കളരിപ്പയറ്റ് അഭ്യസിക്കുകയായിരുന്നുവെന്ന് പി വി ഗംഗാധരൻ പറഞ്ഞു. വടക്കൻ വീരഗാഥയ്ക്ക് വേറെ ആരെയും നോക്കിയില്ലെന്നും മമ്മൂട്ടി തന്നെ മതിയെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vadakkan-veeragadha